---
title: "#nadapuram| വികസന വഴി വെട്ടി; കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡിന്റെ പ്രവൃത്തി ആരംഭിച്ചു"
english_title: "#development #Work #Kallachi #Mini #Bypass #Road #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/135964/development-work-kallachi-mini-bypass-road-started"
published_at: "2023-08-02T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca64edb4e5c_development.jpg"
keywords: []
---

# #nadapuram| വികസന വഴി വെട്ടി; കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡിന്റെ പ്രവൃത്തി ആരംഭിച്ചു

> **Lead Summary:** **നാദാപുരം : [**[ ]ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. പൊതുമരാമത്ത്‌ വകുപ്പനുവദിച്ചിട്ട്‌ പണി തുടങ്ങാനാവതെ ഏറെക്കാലം മുടങ്ങിയ റോഡ്‌ പ്രവൃത്തി ആരംഭിക്കാനായത്‌ നാട്ടുകാരൂടെയും സ്ഥലമുടമകളുടെയും പിന്തുണയുള്ളത്‌ കൊണ്ടാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. നാദാപുരം എം എൽ എയും ഇ കെ വിജയൻ മുൻകയ്യെടുത്താണ് ഈ റോഡിന് പൊതുമരാമത്ത്‌ ഫണ്ടനുവദിപ്പിച്ചത്‌.

## Article Content

**നാദാപുരം : [**[ ]ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി മിനി ബൈപാസ്സ്‌ റോഡിന്റെ പ്രവൃത്തി ആരംഭിച്ചു. പൊതുമരാമത്ത്‌ വകുപ്പനുവദിച്ചിട്ട്‌ പണി തുടങ്ങാനാവതെ ഏറെക്കാലം മുടങ്ങിയ റോഡ്‌ പ്രവൃത്തി ആരംഭിക്കാനായത്‌ നാട്ടുകാരൂടെയും സ്ഥലമുടമകളുടെയും പിന്തുണയുള്ളത്‌ കൊണ്ടാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു. നാദാപുരം എം എൽ എയും ഇ കെ വിജയൻ മുൻകയ്യെടുത്താണ് ഈ റോഡിന് പൊതുമരാമത്ത്‌ ഫണ്ടനുവദിപ്പിച്ചത്‌.

എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ‌ റോഡ്പ്രവൃത്തിക്കായി നടത്തിയ ശ്രമങ്ങളോടൊപ്പം നിന്നു. 430 മീറ്റർ നീളത്തിൽ 8 മീറ്റർ വീതിയിലാണ് റോഡ്‌ നവീകരിക്കുന്നത്‌. റോഡ്‌ വീതികൂട്ടുന്നതിനായി വിട്ടു നൽകിയ സ്ഥലമുടമകൾക്ക്‌ ആഗസ്റ്റ്‌ 8 ൻ റില്യുംഗിഷ്‌മന്റ്‌ സർട്ടിഫിക്കറ്റ്‌ നൽകും. പിന്നീടുള്ള നിർമ്മാണത്തിൻ ഇപ്പോൾ വിട്ടുകൊയ്യുക്കുന്ന ഭൂമി കൂടി പരിഗണിക്കുന്ന സൗകര്യം ഇതോടെ ഉടമകൾക്ക്‌ ലഭിക്കുന്നതാണ്.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി കെ നാസർ അംഗങ്ങളായ പി പി ബാലകൃഷ്ണൻ സി വി നിഷ മനോജ്‌ രാഷ്ട്രീയ പാർട്ടീ നേതാക്കളായ കെ പി കുമാരൻ മാസ്റ്റർ എൻ കെ ജമാൽ ഹാജി കരിമ്പിൽ ദിവാകരൻ കെ ടി കെ ചന്ദ്രൻ റോഡ്‌ നിർമ്മാണ കമ്മിറ്റി കൺവീനർ മോഹനൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/135964/development-work-kallachi-mini-bypass-road-started)