കർഷകർക്കൊപ്പം; ചെക്യാട് സഹകരണ ബാങ്ക് മണ്ണ് പരിശോധനയും കാർഷിക സെമിനാറും 6 ന്

കർഷകർക്കൊപ്പം; ചെക്യാട് സഹകരണ ബാങ്ക് മണ്ണ് പരിശോധനയും കാർഷിക സെമിനാറും 6 ന്
Nov 30, 2021 12:57 PM | By Anjana Shaji

പാറക്കടവ് : ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് വളം ഡിപ്പോ & കാർഷിക സേവന കേന്ദ്രം കേരള സർക്കാർ കൃഷി വകുപ്പുമായി സഹകരിച്ച് മണ്ണ് പരിശോധനയും കാർഷിക സെമിനാറും സംഘടിപ്പിക്കുന്നു.

2021 ഡിസംബർ 6 തിങ്കൾ വൈകു : 3 മണിക്ക് കുറുന്തേരി ബ്രാഞ്ച് പരിസരം -അമ്പൂൻ്റെ പറമ്പിലാണ് പരിപാടി. ചെക്യാട് ഗ്രാമപഞ്ചയത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്യും.

റിട്ട. കൃഷി ഓഫീസർ ശ്രീധരൻ പൊന്നംകോട്ട് വിഷയാവതിപ്പിക്കും. മണ്ണ് പരിശോധനയും ശാത്രീയ വളപ്രയോഗവും എന്നതാണ് വിഷയം. കർഷകർക്ക് സാമ്പിൾ കൊണ്ടു വന്ന് മണ്ണ് നടത്താം.

സാമ്പിൾ എടുക്കേണ്ട വിധം

1. മൺവെട്ടി ഉപയോഗിച്ച് “V” ആകൃതിയിൽ മണ്ണ് വെട്ടി എടുക്കുക (കൃഷിയിടത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ഇപ്രകാരം എടുക്കണം, ഹൃസ്വകാലവിളകൾ കൃഷി ചെയ്യുന്ന സ്ഥലത്തു 1 അടി ആഴത്തിലുള്ള മണ്ണ്, ദീർഘകാല വിളകൾ കൃഷി ചെയുന്ന സ്ഥലമാണെങ്കിൽ ഒന്നര അടി ആഴത്തിലുള്ള ഉള്ള മണ്ണ് )

2. ഇവ കൂട്ടിയോജിപ്പിച്ചു തണലത്ത്‌ നിരത്തുക (കമ്പ് , വേര് , കല്ല് നീക്കം ചെയ്യുക ).

3. മണ്ണ് നന്നായി യോജിപ്പിച്ചു സമചതുരത്തിന്റെ ആകൃതിയിൽ പരത്തണം

4. ഈ സമചതുരത്തിനെ നാലായി വിഭജിച്ചു എതിർവശത്തുള്ള രണ്ടു ഭാഗങ്ങൾ ഒഴിവാക്കുക . ബാക്കി വരുന്ന മണ്ണ് വീണ്ടും മിക്സ് ചെയ്തു സമചതുരമാക്കണം .500 ഗ്രാം മണ്ണ് സാമ്പിൾ ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരണം .

5. ഇത് ഉണങ്ങിയതിനു ശേഷം സാമ്പിൾ പരിശോധനക്കായി ഉപയോഗിക്കാം ശ്രദ്ധിക്കേണ്ടവ: അടുത്തിടെ വളപ്രയോഗം നടത്തിയ സ്ഥലങ്ങൾ,വിളകളുടെ ചുവട് , ചാണക കുഴി , കമ്പോസ്റ്റ് കുഴി എന്നിവയുടെ സമീപ പ്രദേശ്‌നങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കരുത്.

മണ്ണ് പരിശോധനക്ക് നൽകുമ്പോൾ ആവശ്യമായ വിവരങ്ങൾ

1. പേര്

2. മേൽവിലാസം

3. ഫോൺ നമ്പർ

4. ആധാർ കാർഡ് നമ്പർ

5. വാർഡ് നമ്പർ

6.സ്ഥലത്തിന്റെ വിസ്തീർണം

7. സർവ്വേ നമ്പർ 8.കൃഷി ചെയ്യുന്ന വിളകൾ മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിൾ 04/12/2021 ന് മുമ്പായി ബാങ്കിലോ ബങ്കിൻ്റെ അനുബന്ധ സ്ഥാപനങ്ങളിലോ എത്തിക്കേണ്ടതാണ്.

ഫോൺ : 95 26 111 278 97 45 343 539

With farmers; Chekkiyad Co-operative Bank Soil Testing and Agriculture Seminar on 6th

Next TV

Related Stories
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories