---
title: "#nadapuram|  മതസ്പർദ പോസ്റ്റ്; വളയം പൊലീസ് ഓഫീസർക്കെതിരെ ഡി വൈ എഫ് ഐ പരാതി നൽകി"
english_title: "#Religious #competition #post #DYFI  #complaint #against #Valayam #policeofficer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136212/religious-competition-post-dyfi-complaint-against-valayam-policeofficer"
published_at: "2023-08-03T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cba04dc5ba1_post.jpg"
keywords: []
---

# #nadapuram|  മതസ്പർദ പോസ്റ്റ്; വളയം പൊലീസ് ഓഫീസർക്കെതിരെ ഡി വൈ എഫ് ഐ പരാതി നൽകി

> **Lead Summary:** **നാദാപുരം :** **[ **ഗണപതി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ എ എം ഷംസീറിനെതിരെ മതസ്പർദ ഉണർത്തുന്ന പോസ്റ്റ് ഇട്ടെന്നാരോപിച്ച് വളയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കെതിരെ ഡി വൈ എഫ് ഐ മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും വളയം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. വളയം അസിസ്റ്റന്റ് പൊലീസ് ഓഫീസർ ഹരിദാസനെതിരെയാണ് ഡി വൈ എഫ് ഐ വളയം മേഖല സെക്രെട്ടറി കെ ശ്രീജിത്ത് പരാതി നൽകിയത്.

## Article Content

**നാദാപുരം :** **[ **ഗണപതി വിവാദവുമായി ബന്ധപ്പെട്ട് നിയമസഭ സ്പീക്കർ എ എം ഷംസീറിനെതിരെ മതസ്പർദ ഉണർത്തുന്ന പോസ്റ്റ് ഇട്ടെന്നാരോപിച്ച് വളയം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കെതിരെ ഡി വൈ എഫ് ഐ മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും വളയം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. വളയം അസിസ്റ്റന്റ് പൊലീസ് ഓഫീസർ ഹരിദാസനെതിരെയാണ് ഡി വൈ എഫ് ഐ വളയം മേഖല സെക്രെട്ടറി കെ ശ്രീജിത്ത് പരാതി നൽകിയത്.

ക്രമസമാധാന ചുമതല നിർവഹിക്കേണ്ട പൊലീസ് ഓഫീസർ തന്നെ മതസപർദ പരത്തുന്ന പോസ്റ്റ് ജന മധ്യത്തിൽ ഇടുമ്പോൾ വലിയ കലാപങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡി വൈ എഫ് ഐ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര റൂറൽ പൊലീസ് സൂപ്രണ്ടിനും സ്റ്റേഷനിലും നേരിട്ട് പരാതി നൽകി. ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷണദിനം എന്ന തലകെട്ടുള്ള സ്റ്റാറ്റസ് വീഡിയോയിൽ സ്പീക്കറെ... ഗണപതി ഞങ്ങൾക്ക് മിത്തല്ല, കോടാനുകോടി ജനങ്ങൾ ജാതി മത ഭേദമന്യേ ശുഭ കാര്യങ്ങൾക്ക് ആദ്യം ആശ്രയിക്കുന്നത് ഗണപതിയെയാണ്.

ഈ വീഡിയോ നാളെ സ്റ്റാറ്റസ് ആയി എല്ലാവരും ഇടണമെന്നും അപേക്ഷിക്കുന്നു. എന്ന അടികുറിപ്പോടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസിനെതിരെയാണ് പരാതി. താൻ മതവിശ്വാസിയാണെന്നും കുടുംബ ഗ്രൂപ്പിൽ വന്ന ഒരു വീഡിയോ അറിയാതെ സ്റ്റാറ്റസ് ആയി പോയതാണെന്നും സ്പീക്കറെ കുറിച്ചുള്ള പരാമർശം തന്റെ ശ്രദ്ധയിൽപെട്ടില്ലെന്നും ഹരിദാസൻ ട്രൂവിഷൻ ന്യൂസിനോട് പ്രതികരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136212/religious-competition-post-dyfi-complaint-against-valayam-policeofficer)