---
title: "#thwayyibrahmani | ത്വയ്യിബ് റഹ് മാനി ഇനി കണ്ണീരോർമ"
english_title: "#ThwayyibRahmani #memmory "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136238/twayyibrahmani-memmory"
published_at: "2023-08-03T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbbfcd190a9_thwayyibrahmani_pic.jpg"
keywords: []
---

# #thwayyibrahmani | ത്വയ്യിബ് റഹ് മാനി ഇനി കണ്ണീരോർമ

> **Lead Summary:** **നാദാപുരം: [ **യുവപണ്ഡിതനും സംഘാടക പ്രതിഭയുമായിരുന്ന പി.കെ ത്വയ്യിബ് റഹ് മാനിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. മുംബൈ സ്വകാര്യ ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ മരണവാർത്തയറിഞ്ഞത് മുതൽ ആയിരങ്ങളാണ് കുയ്തേരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മുംബൈയിൽ നിന്ന് ആംബുലൻസ് മുഖേന വ്യാഴാഴ്ച ഉച്ചയോടെ ജനാസ ജന്മനാടായ കുയ്തേരിയിലെത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി.

## Article Content

**നാദാപുരം: [ **യുവപണ്ഡിതനും സംഘാടക പ്രതിഭയുമായിരുന്ന പി.കെ ത്വയ്യിബ് റഹ് മാനിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. മുംബൈ സ്വകാര്യ ഹോസ്പിറ്റലിൽ ബുധനാഴ്ച പുലർച്ചെ മരണവാർത്തയറിഞ്ഞത് മുതൽ ആയിരങ്ങളാണ് കുയ്തേരിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. മുംബൈയിൽ നിന്ന് ആംബുലൻസ് മുഖേന വ്യാഴാഴ്ച ഉച്ചയോടെ ജനാസ ജന്മനാടായ കുയ്തേരിയിലെത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തി.

വീട്ടിലെ ജനാസ ദർശനത്തിനു ശേഷം ചെറുമോത്ത് ജുമുഅത്ത് പള്ളിയിൽ നടന്ന ജനാസ നിസ്ക്കാരത്തിനും സംസ്കരണ ചടങ്ങുകൾക്കും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. . ജുമുഅത്ത് പള്ളിയിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന ജനാസ നിസ്കാരങ്ങൾക്ക് സയ്യിദ് ടി. പി. സി തങ്ങൾ, സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ എന്നിവർ നേതൃത്വം നൽകി. മന്ത്രി അഹ് മദ് ദേവർകോവിൽ, സമസ്ത കേന്ദ്ര മുശാവറ അംഗം എ. വി അബ്ദു റഹ് മാൻ മുസ് ലിയാർ തുടങ്ങിയ പ്രമുഖർ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുത്തു.

ഖബറടക്കത്തിനു ശേഷം ജുമാ മസ്ജിദ് അങ്കണത്തിൽ റഹ് മാനീസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥന സംഗമം നടന്നു. സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ചിറക്കൽ ഹമീദ് മുസ് ലിയാർ, ഫരീദ് റഹ് മാനി കാളികാവ്, ഷാജഹാൻ റഹ് മാനി കംബ്ലക്കാട്, ടി. ടി. കെ ഖാദിർ ഹാജി, ആർ. വി അബൂബക്കർ യമാനി, റിയാസ് റഹ് മാനി പള്ളിക്കര എന്നിവർ പ്രസംഗിച്ചു.

ടി. വി. സി സമദ് ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. മതരംഗത്തും പൊതു രംഗത്തും ഉയർന്ന സ്വത്വബോധത്തോടെ ഇടപെട്ട് ബന്ധംപുലർത്തിയ എല്ലാവരോടും സൌമ്യമായി ഇടപെട്ട മാതൃകാ ധന്യനായ സമുദായ സേവകനെയാണ് നഷ്ടപ്പെട്ടതെന്ന് യോഗം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136238/twayyibrahmani-memmory)