---
title: "#iringannur | ജനകീയ യാത്രയയപ്പ് ഇരിങ്ങണ്ണൂരിൽ വില്ലേജാഫീസർക്ക് ജനകീയ സമിതി യാത്രയയപ്പ് നൽകി"
english_title: "#send-off  #people'scommittee #gave #send-off  #village officer #Iringannur."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136510/send-off-peoplescommittee-gave-send-off-village-officer-iringannur"
published_at: "2023-08-04T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd129d5d2fa_iringannur_1.jpg"
keywords: []
---

# #iringannur | ജനകീയ യാത്രയയപ്പ് ഇരിങ്ങണ്ണൂരിൽ വില്ലേജാഫീസർക്ക് ജനകീയ സമിതി യാത്രയയപ്പ് നൽകി

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **എടച്ചേരി വില്ലേജാഫീസിൽ നിന്നും നാല് വർഷത്തെ സേവനത്തിനു ശേഷം കുറ്റ്യാടിയിലേക്ക് സ്ഥലം മാറി പോകുന്ന ജനകീയ വില്ലേജാഫീസർ കെ. അനിൽ കുമാറിന് വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നൽകി. കോവിഡ്, പ്രളയകാലങ്ങളിൽ ഉൾപ്പെടെ സ്തുത്യർഹമായ സേവനം നടത്തി

## Article Content

**ഇരിങ്ങണ്ണൂർ: [ **എടച്ചേരി വില്ലേജാഫീസിൽ നിന്നും നാല് വർഷത്തെ സേവനത്തിനു ശേഷം കുറ്റ്യാടിയിലേക്ക് സ്ഥലം മാറി പോകുന്ന ജനകീയ വില്ലേജാഫീസർ കെ. അനിൽ കുമാറിന് വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നൽകി. കോവിഡ്, പ്രളയകാലങ്ങളിൽ ഉൾപ്പെടെ സ്തുത്യർഹമായ സേവനം നടത്തി

ഓഫീസിൽ വരുന്ന എല്ലാവർക്കും പരാതിക്കിടയില്ലാതെ പ്രവർത്തനം നടത്തിയും പുതിയ വില്ലേജാഫീസിന്റെ പണി ആരംഭിക്കുന്നതിനുൾപ്പെടെയുള്ള നേതൃപരമായ പ്രവർത്തനം നടത്തിയാണ് അനിൽകുമാർ എടച്ചേരി നിന്നും പോകുന്നത്.

എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാജൻ യാത്രയയപ്പ് യോഗത്തിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി മൊമന്റോ കൈമാറി .തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻമാരായ കൊയിലോത്ത് രാജൻ,

എൻ .നിഷ, ശ്രീജ പാല പറമ്പത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഡാനിയ, ടി. അനിൽകുമാർ, എം.കെ പ്രേമദാസ് , സി. സുരേന്ദ്രൻ ,യു.പി മൂസ്സ, വത്സരാജ് മണലാട്ട് , കളത്തിൽ സുരേന്ദ്രൻ ,സി.കെ ബാലൻ, പി പ്രമോദ് കുമാർ , പി.കെ ശ്രീജിത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു വില്ലേജാഫീസർ കെ അനിൽകുമാർ മറുമൊഴി നടത്തി. വാർഡ് മെമ്പർ കെ.പി സലീന സ്വാഗതവും തപസ്യ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136510/send-off-peoplescommittee-gave-send-off-village-officer-iringannur)