---
title: "#GreenCode | നാദാപുരത്ത് പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധം: ശുചിത്വ മഹാസംഗമം സംഘാടക സമിതിയായി"
english_title: "#GreenCode #Mandatory #PublicFunctions #Nadapuram #Cleanliness #MahaSangam #OrganizingCommittee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136520/greencode-mandatory-publicfunctions-nadapuram-cleanliness-mahasangam-organizingcommittee"
published_at: "2023-08-04T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd1696ee93c_green_2.jpg"
keywords: []
---

# #GreenCode | നാദാപുരത്ത് പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധം: ശുചിത്വ മഹാസംഗമം സംഘാടക സമിതിയായി

> **Lead Summary:** **നാദാപുരം : [ **നാദാപുരത്ത് പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധമാക്കി ശുചിത്വ മഹാസംഗമം സംഘാടക സമിതിയായി. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് ശുചിത്വ മഹാസംഗമം നടത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ , നാട്ടു മുഖ്യസ്ഥാനമാർ ,ആരാധനാലയ കമ്മിറ്റി , മഹല്ല് കമ്മിറ്റി ഭാരവാഹികൾ ,കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സ്ഥാപനമേധാവികൾ ,

## Article Content

**നാദാപുരം : [ **നാദാപുരത്ത് പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധമാക്കി ശുചിത്വ മഹാസംഗമം സംഘാടക സമിതിയായി. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് ശുചിത്വ മഹാസംഗമം നടത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ , നാട്ടു മുഖ്യസ്ഥാനമാർ ,ആരാധനാലയ കമ്മിറ്റി , മഹല്ല് കമ്മിറ്റി ഭാരവാഹികൾ ,കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സ്ഥാപനമേധാവികൾ ,

പോലിസ്, ഹരിതകർമസേന അംഗങ്ങൾ, സ്കൂൾ പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടു മുഖ്യന്മാർ, വാർഡ് വികസന സമിതി ഭാരവാഹികൾ, അയൽക്കൂട്ടം പ്രതിനിധികൾ,അംഗൻവാടി അംഗങ്ങൾ , ആശാവർക്കർമാർ, പോലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ, ഹരിത ഓഡിറ്റിംഗ് ടീം, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് മേറ്റ്‌മാർ എന്നിവരുടെ യോഗത്തിൽ സംഘടക സമിതി രുപികരിച്ചു.

ശുചിത്വ മഹാസംഗമം സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഒരു കോടി രൂപയുടെ വിവിധ ശുചിത്വ പദ്ധതികൾ ഈ വർഷം പഞ്ചായത്ത് നടപ്പിലാക്കുന്നതാണ്. പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധമാക്കും .5000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള എം സി എഫ് വാടകക്ക് എടുക്കുന്നതാണ്. മുഴുവൻ വീടുകളിലും മലിനജല സംസ്കരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നതാണ്, അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേക ബാഗുകൾ വീട്ടുകാർക്ക് നൽകുന്നതാണ്.

കൂടാതെ മുഴുവൻ വീടുകൾക്കും റിംഗ് കംപോസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതാണ്. അതി ദരിദ്രർക്ക് ഫീ നൽകുവാൻ പഞ്ചായത്ത് ക്രമീകരണം നടത്തുന്നതാണ്. ബോട്ടിൽ ബൂത്ത് അറ്റകുറ്റപ്പണി നടത്തുന്നതാണ്. കൂടാതെ ഹരിതകർമസേനക്ക് ഉപകരണങ്ങൾ വാങ്ങിച്ചു നൽകുന്നതാണ്. ഈ കാര്യത്തിൽ ഹരിത ഓഡിറ്റ് ടീം വാർഡുകളിൽ നിന്ന് കണ്ടെത്തിയ അപാകതകൾ പരിഹരിച്ചാണ് നാദാപുരം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്തായി മാറാൻ പോകുന്നത് .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ ജനീദ ഫിർദൗസ്‌ , പഞ്ചായത്ത്‌ സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദൻ.,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,മെമ്പർ പി പി ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ എ സജീവൻ

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വലിയാണ്ടി ഹമീദ് , കെ എം രഘുനാഥ്, കെ പി കുമാരൻ മാസ്റ്റർ, സിഎച്ച് നജ്മ ബീവി, സി എച്ച് ദിനേശൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, നിസാർ മാസ്റ്റർ എടത്തിൽ, കോടോത്ത് അന്ത്രു, കരിമ്പിൽ വസന്ത, സിപി സലാം, ഒ അനീഷ്, വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പോലിസ് എ എസ് എ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

യോഗത്തിൽ വെച്ച് പഞ്ചായത്ത്‌ നാളിത് വരെ നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾ പവർ പോയിന്റ് പ്രസന്റേഷൻ ആയി അവതരിപ്പിച്ചു. കൂടാതെ സാമ്പിൾ സർവ്വേ ഫോറം യോഗത്തിൽ വെച്ച് വിതരണം ചെയ്തു. ഹരിത ഓഡിറ്റ് ടീം അംഗങ്ങളായ ഹരിദാസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കെ സി ലീനീഷ്, കില തീംമാറ്റിക്ക് എക്സ് പെർട്ട് കെ ഫാത്തിമ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136520/greencode-mandatory-publicfunctions-nadapuram-cleanliness-mahasangam-organizingcommittee)