---
title: "#INL | സംഘ പരിവാർ ഇന്ത്യയെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു - ഐ .എൻ എൽ"
english_title: "#SanghParivar #trying #make #India #land #rebellion #INL"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136589/sanghparivar-trying-make-india-land-rebellion-inl"
published_at: "2023-08-05T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdba5318829_INL.jpg"
keywords: []
---

# #INL | സംഘ പരിവാർ ഇന്ത്യയെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്നു - ഐ .എൻ എൽ

> **Lead Summary:** **നാദാപുരം :[ **അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘ പരിവാർ നടത്തുന്നതെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. മണിപ്പൂർ കലാപം തുടങ്ങി മൂന്ന് മാസമാകുമ്പോഴും കലാപം അടിച്ചമർത്താനാേ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ ബന്ധപെട്ടവർ ശ്രമിക്കുന്നില്ല.

## Article Content

**നാദാപുരം :[ **അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വർഗീയ ധ്രുവീകരണം ശക്തമാക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘ പരിവാർ നടത്തുന്നതെന്ന് ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി അഷറഫ് അലി വല്ലപ്പുഴ ആരോപിച്ചു. മണിപ്പൂർ കലാപം തുടങ്ങി മൂന്ന് മാസമാകുമ്പോഴും കലാപം അടിച്ചമർത്താനാേ കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ ബന്ധപെട്ടവർ ശ്രമിക്കുന്നില്ല.

ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബിൾക്കീസ് ബാനുവിനെ അതിക്രൂരമായി പീഡിപ്പിച്ച കുറ്റവാളികളെ ജയിൽ മോചിതരാക്കിയ ഭരണകൂട നടപടി സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കുള്ള പ്രോൽസാഹനമാണോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് കൂടിയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ സമാന അക്രമങ്ങൾ അരങ്ങേറിയത്. ഹരിയാനയിലും ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തെളിയിക്കുന്നത് രാജ്യമാെട്ടുക്കും വർഗീയ കലാപങ്ങൾ വ്യാപിപ്പിക്കാനുള്ള ഗൂഢ പദ്ധതിയാണ്.

വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും ജനങ്ങൾ നട്ടംതിരിയുമ്പോൾ വർഗീയത ആയുധമാക്കി ജനശ്രദ്ധ തിരിക്കാനുള്ള കുരുട്ടു ബുദ്ധിയാണ് ഇതിന്റെ പിന്നിലെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഒന്നിച്ച് അണിനിരക്കണമെന്നും അഷറഫ് അലി ആവശ്യപ്പെട്ടു മണിപ്പൂർ വംശ ഹത്യക്കെതിരെ ഐ എൻ എൽ മണ്ഡലം കമ്മിറ്റി നാദാപുരത്തു സംഘടിപ്പിച്ച പ്രധിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത സംസാരിക്കുകയാരുന്നു അദ്ദേഹം.

കെ. ജി. ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സമദ് നരിപറ്റ, ജില്ലാ പ്രസിഡന്റ് സി. എച്. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ്. കെ സ്വാഗതവും പറഞ്ഞു നാസർ ചിയ്യൂർ നന്ദിയും പറഞ്ഞു. നേരത്തെ കല്ലാച്ചിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നുറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ , മണ്ഡലം ഭാരവാഹികളായ കെ.ജി.ലത്തീഫ് ,റഫീഖ്.കെ, ജാഫർ വാണിമേൽ പോക്കു ഹാജി തായബത്തു എന്നിവർ നേതൃതും നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136589/sanghparivar-trying-make-india-land-rebellion-inl)