---
title: "#fire |വാണിമേലിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു"
english_title: "#bike #parked #roof #set #fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136662/bike-parked-roof-set-fire"
published_at: "2023-08-05T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdf7bb7778b_bike.jpg"
keywords: []
---

# #fire |വാണിമേലിൽ നിർത്തിയിട്ട ബൈക്ക് കത്തിച്ചു

> **Lead Summary:** **വാണിമേൽ **:** [ ** വാണിമേൽ കന്നുകുളം ചാലുപറമ്പത്ത് മാമിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീ വച്ച് നശിപ്പിച്ചു. ഇന്ദിര നഗർ സ്വദേശി കയനാട്ടുകുണ്ടുള്ള പറമ്പത്ത് ലിജേഷിന്റെ ബൈക്കാണ് നശിപ്പിച്ചത്. കല്ലാച്ചിയിലെ സ്ഥാപനത്തിൽ ജീവനക്കാരനായ ലിജേഷ് ബൈക്കിന് കേട് സംഭവിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട് പോയതായിരുന്നു.

## Article Content

**വാണിമേൽ **:** [ ** വാണിമേൽ കന്നുകുളം ചാലുപറമ്പത്ത് മാമിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീ വച്ച് നശിപ്പിച്ചു. ഇന്ദിര നഗർ സ്വദേശി കയനാട്ടുകുണ്ടുള്ള പറമ്പത്ത് ലിജേഷിന്റെ ബൈക്കാണ് നശിപ്പിച്ചത്. കല്ലാച്ചിയിലെ സ്ഥാപനത്തിൽ ജീവനക്കാരനായ ലിജേഷ് ബൈക്കിന് കേട് സംഭവിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിൽ നിർത്തിയിട്ട് പോയതായിരുന്നു.

വെള്ളി പുലർച്ചെ പന്ത്രണ്ടരയോടെ ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ബൈക്ക് കത്തുന്നതാണ് കണ്ടത്. സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും വളയം സി ഐ രജ്ജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136662/bike-parked-roof-set-fire)