---
title: "#blooddonationcamp | ജെ.സി.ഐ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് നടത്തി"
english_title: "#JCI #Nadapuram #NucleusHospital #conducted #blooddonationcamp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136962/jci-nadapuram-nucleushospital-conducted-blooddonationcamp"
published_at: "2023-08-06T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfb7d87b14b_camp_pic.jpg"
keywords: []
---

# #blooddonationcamp | ജെ.സി.ഐ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പ് നടത്തി

> **Lead Summary:** **നാദാപുരം: [ **എം.വി.ആർ കാൻസർ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.സി.ഐ നാദാപുരം രക്തദാനക്യാമ്പ് നടത്തി. ന്യൂക്ലിയസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം: [ **എം.വി.ആർ കാൻസർ ആശുപത്രിയുടെ നേതൃത്വത്തിൽ ജെ.സി.ഐ നാദാപുരം രക്തദാനക്യാമ്പ് നടത്തി. ന്യൂക്ലിയസ് ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ നാല്‍പതോളം പേര് രക്ത ദാനത്തിന് സന്നദ്ധരായി വന്നു. ഒപ്പം രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രയോജനത്തെ കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ക്ലാസ്സ് എം വി ആറിലെ ഡോ. അരുൺ വി.ജെ നയിച്ചു. ക്യാമ്പ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മുംതാസ് ഇ.എം ഉദ്ഘാടനം ചെയ്തു. ജെസിഐ നാദാപുരം പ്രസിഡന്റ് ഷൗക്കത്ത് അലി എരോത്ത് അദ്ധ്യക്ഷ്യത വഹിച്ചു .

ഡോ മൻസൂർ പി.എം (മെഡിക്കൽ സുപ്രണ്ടന്റ് നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റൽ) ആശംസ പറഞ്ഞു. പ്രോഗ്രാം ഡയറക്ടർ ശംസുദ്ധീൻ ഇല്ലത്ത് സ്വാഗതവും ന്യൂക്ലിയസ് ആശുപത്രി ജനറൽ മാനേജർ നദീർ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136962/jci-nadapuram-nucleushospital-conducted-blooddonationcamp)