---
title: "#dyfi | വ്യാപാരി നേതാക്കളുടെ കയ്യേറ്റശ്രമം ; വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകും - ഡിവൈഎഫ്ഐ"
english_title: "#Encroachment #business #leaders #Streetvendors #protected #DYFI"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136969/encroachment-business-leaders-streetvendors-protected-dyfi"
published_at: "2023-08-06T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfb9cb93cbb_dyfi.jpg"
keywords: []
---

# #dyfi | വ്യാപാരി നേതാക്കളുടെ കയ്യേറ്റശ്രമം ; വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകും - ഡിവൈഎഫ്ഐ

> **Lead Summary:** **വളയം: [ **ഉപജീവനമാർഗത്തിനായി റോഡരികിൽ വാഹനത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ വളയത്തെ വ്യാപാരി നേതാക്കൾ കയ്യേറ്റശ്രമം . പാവപ്പെട്ട വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ . പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിതം മുന്നോട്ട് നയിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങുന്നവരാണ് വഴിയോര കച്ചവടക്കാർ.

## Article Content

**വളയം: [ **ഉപജീവനമാർഗത്തിനായി റോഡരികിൽ വാഹനത്തിൽ കച്ചവടം നടത്തുന്നവർക്കെതിരെ വളയത്തെ വ്യാപാരി നേതാക്കൾ കയ്യേറ്റശ്രമം . പാവപ്പെട്ട വഴിയോര കച്ചവടക്കാർക്ക് സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്ഐ . പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിതം മുന്നോട്ട് നയിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങുന്നവരാണ് വഴിയോര കച്ചവടക്കാർ.

എന്നാൽ കഴിഞ്ഞ ദിവസം വളയത്തെ വഴിയോര കച്ചവടക്കാരെ ഒരു കൂട്ടം വ്യാപാരി നേതാക്കൾ കയ്യേറ്റം ചെയ്യുകയും അക്രമ സക്തമായി പെരുമാറുകയും ചെയ്തു .

പാവപ്പെട്ട വഴിയോര കച്ചവടക്കാർക്കെതിരെ ഗുണ്ടായിസം അഴിച്ചു വിടുന്ന മൃഗീയമായ കാഴ്ചകൾ ആണ് കാണാൻ വേണ്ടി കഴിഞ്ഞത്. ഇതിനെതിരെ ശക്തമായ ശബ്ദം ഉയർത്തി പ്രതിഷേധം രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്.

അനീതിക്കെതിരെ എന്നും വളയത്തെ യുവജന പ്രസ്ഥാനം പോരാടുമെന്നും ഡിവൈഎഫ്ഐ വളയം മേഖല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വളയം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ മാറി കുറുവന്തേരി റോഡ് ജംഗ്ഷനിലാണ് കപ്പയും പച്ചക്കറിയും മത്സ്യവും വിതരണം ചെയ്യുന്നത്. ഇവർക്കെതിരെ യാണ് വ്യപാരികൾ രംഗത്ത് വന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136969/encroachment-business-leaders-streetvendors-protected-dyfi)