---
title: "#vanimel | സ്വരുക്കൂട്ടിയ സ്‌നേഹം; സ്വരൂപിച്ച പണം ഡയാലിസിസ് സെന്ററിന് കൈമാറി വിദ്യാർഥി മാതൃകയായി"
english_title: "#lovetune #collected #money #handedover #dialysiscenter #student #became #rolemodel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/136978/lovetune-collected-money-handedover-dialysiscenter-student-became-rolemodel"
published_at: "2023-08-06T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cfc21a457ac_vanimel_pic.jpg"
keywords: []
---

# #vanimel | സ്വരുക്കൂട്ടിയ സ്‌നേഹം; സ്വരൂപിച്ച പണം ഡയാലിസിസ് സെന്ററിന് കൈമാറി വിദ്യാർഥി മാതൃകയായി

> **Lead Summary:** **വാണിമേൽ:**[** **] ഒരു വർഷത്തിലേറെയായി സൂക്ഷിച്ചവെച്ച പണക്കിഴി ഡയാസിസിസ് സെന്ററിന് കൈമാറി ആറാം ക്ലാസ് വിദ്യാർഥി മാതൃകയായി. വാണിമേൽ എം.യു.പി.സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി മുളിവയൽ കോരംപൊയിൽ അദ്‌നാണ് സ്‌നേഹം കൊണ്ട് വേറിട്ട രീതി രചിച്ചത്. തന്റെ അയൽവാസി ഡയാലിസിസിന് പോകുന്നത് കണ്ടാണ് അദ്‌നാന്റെ മനസലിഞ്ഞത്.

## Article Content

**വാണിമേൽ:**[** **] ഒരു വർഷത്തിലേറെയായി സൂക്ഷിച്ചവെച്ച പണക്കിഴി ഡയാസിസിസ് സെന്ററിന് കൈമാറി ആറാം ക്ലാസ് വിദ്യാർഥി മാതൃകയായി. വാണിമേൽ എം.യു.പി.സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി മുളിവയൽ കോരംപൊയിൽ അദ്‌നാണ് സ്‌നേഹം കൊണ്ട് വേറിട്ട രീതി രചിച്ചത്. തന്റെ അയൽവാസി ഡയാലിസിസിന് പോകുന്നത് കണ്ടാണ് അദ്‌നാന്റെ മനസലിഞ്ഞത്.

പണക്കിഴിയിൽ തന്റെ ആവിശ്യത്തിനായി കരുതിയ പണം പാറക്കടവ് ഡയാലിസിസിസ് സെന്ററിന് കൈമാറാൻ തീരുമാനിച്ചത്.ഈ വിവരം സ്‌കൂൾ ഹെഡ്മാസ്റ്ററെ നേരിട്ടറിയിച്ചു.

സ്‌കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥി അദ്‌നാൻ പണക്കിഴി പി.ടി.എ.പ്രസിഡന്റ് ഇസ്മായിൽ വാണിമേലിന് കൈമാറി.ചടങ്ങിൽ ഹെഡ്മാസ്റ്റർ സി.വി.അഷ്‌റഫ് അധ്യക്ഷനായി.സ്റ്റാഫ് സെക്രട്ടറി കേളോത്ത് ലത്തീഫ്, വി.കെ.സുബൈർ,വി.ഗുൽസീനബീവി,എം.ഷരീഫ,വിൻസി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/136978/lovetune-collected-money-handedover-dialysiscenter-student-became-rolemodel)