---
title: "#nadapuram | ശീട്ട് ക്യൂവിന് ചികിത്സ വേണം; നാദാപുരം ഗവ: ആശുപത്രി ഒ.പി  ക്യൂവിൽ രോഗികൾ വലയുന്നു"
english_title: "#Sheet #Que #needs #treatment #Nadapuram #Govt: Patients #stuck #hospital #OPqueue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137160/sheet-que-needs-treatment-nadapuram-govt-patients-stuck-hospital-opqueue"
published_at: "2023-08-07T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0bdffd1e78_nadapuramhospital.jpg"
keywords: []
---

# #nadapuram | ശീട്ട് ക്യൂവിന് ചികിത്സ വേണം; നാദാപുരം ഗവ: ആശുപത്രി ഒ.പി  ക്യൂവിൽ രോഗികൾ വലയുന്നു

> **Lead Summary:** **നാദാപുരം : [ **ഡോക്ടർമാരുണ്ട് , നിറയെ രോഗികളും ഇവിടെ ചികിത്സ കിട്ടണമെങ്കിൽ മണിക്കൂറുകൾ ക്യൂവിൽ നിൽക്കണം. രോഗികളും അവശരും കൂടെ എത്തുന്നവരും ഒറ്റ ശ്യാസത്തിൽ പറയുന്നു ഈ ശീട്ട് ക്യൂവിന് ചികിത്സ വേണം. നാദാപുരം ഗവ: ആശുപത്രി ഒ.പി യിൽ ക്യൂവിലാണ് രോഗികൾ വലയുന്ന കാഴ്ച്ച . ഇന്ന് മാത്രം ഒപിയിൽ ചികിത്സ തേടിയെത്തിയത് അയിരത്തി ഒരു നൂറിൽപരം രോഗികൾ .

## Article Content

**നാദാപുരം : [ **ഡോക്ടർമാരുണ്ട് , നിറയെ രോഗികളും ഇവിടെ ചികിത്സ കിട്ടണമെങ്കിൽ മണിക്കൂറുകൾ ക്യൂവിൽ നിൽക്കണം. രോഗികളും അവശരും കൂടെ എത്തുന്നവരും ഒറ്റ ശ്യാസത്തിൽ പറയുന്നു ഈ ശീട്ട് ക്യൂവിന് ചികിത്സ വേണം. നാദാപുരം ഗവ: ആശുപത്രി ഒ.പി യിൽ ക്യൂവിലാണ് രോഗികൾ വലയുന്ന കാഴ്ച്ച . ഇന്ന് മാത്രം ഒപിയിൽ ചികിത്സ തേടിയെത്തിയത് അയിരത്തി ഒരു നൂറിൽപരം രോഗികൾ .

രാവിലെ ശീട്ട് നൽകാനും രജിസ്റ്ററിൽ രേഖപ്പെടുത്താനും ഡിപ്പാർട്ട്മെന്റ് തിരിച്ച് ടോക്കൺ നൽകാനുമുണ്ടായിരുന്നത് ഒരാൾ മാത്രം. 10 മണി മുതൽ 12.30 വരെ രണ്ട് പേരും. മണിക്കൂറുകളോളമുള്ള ഒ.പി യിലെ നീണ്ട ക്യൂ വിൽ പലരും പെടാപാട് പെടുകയാണ്. നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ ഒരു സമഗ്ര അഴിച്ചു പണിക്ക് ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയും പുതുതായി ചുമതലയേറ്റ സൂപ്രണ്ടും തയ്യാറായില്ലെങ്കൽ ഒ.പി ശീട്ട് കൊടുക്കൽ നീണ്ട ക്യൂ കാരണം രോഗികൾ വലയുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നീണ്ടു പോകും.

ഇപ്പോൾ രോഗികൾ കൂടിയതല്ല പ്രശ്നത്തിന് കാരണം. വർഷങ്ങളായി ശീട്ട് കൊടുക്കുന്ന ജീവനക്കാരിയെ മാറ്റിയതും പകരം നിയമനം നടത്താതതും ഒരു പ്രശ്നമാണ്. ഒ.പി ശീട്ട് ഓൺ ലൈനിലേക്ക് മാറുകയും കമ്പ്യൂട്ടർവൽക്കരിക്കുയും ചെയ്യുന്ന പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രിയാണ് നാദാപുരം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിയിൽ നിയമിച്ചയാളാണ് ഇപ്പോൾ ഒപിയിൽ ശീട്ട് എഴുതി നൽകുന്നത്.

മറ്റ് തിരില്ലാത്ത ജീവനക്കാരെ ഒപിയിൽ സഹായത്തിന് നിയമിച്ചാൽ തീരാവുന്ന പ്രശനമാണ് നിലവിലുള്ളത്. എന്നാൽ അധികൃതരുടെ അനാസ്ഥയാൽ പാവപ്പെട്ട രോഗികൾക്കാണ് ദുരിതമൊരുക്കുന്നത്. പല ദിവസങ്ങളിലും ആശുപത്രിയിൽ ശീട്ട് എടുക്കാൻ വരുന്നവർ കലഹം പതിവാണ്. ഈ ദുരിതം തീർക്കാൻ അധികൃതർ ഉണരണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137160/sheet-que-needs-treatment-nadapuram-govt-patients-stuck-hospital-opqueue)