---
title: "#nadapuram | അറിവിനൊപ്പം വിള കൊയ്ത് ;അക്ഷര മുറ്റം ഹരിതാഭമാക്കി പെരുമുണ്ടച്ചേരി ചാത്തോത്ത് സ്കൂൾ"
english_title: "#Harvesting #crops #knowledge #Perumundachery ChatthothSchool #greened #AksharaMuttam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137179/harvesting-crops-knowledge-perumundachery-chatthothschool-greened-aksharamuttam-new"
published_at: "2023-08-07T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0d7f6ce415_perumundacherry_school.jpg"
keywords: []
---

# #nadapuram | അറിവിനൊപ്പം വിള കൊയ്ത് ;അക്ഷര മുറ്റം ഹരിതാഭമാക്കി പെരുമുണ്ടച്ചേരി ചാത്തോത്ത് സ്കൂൾ

> **Lead Summary:** **നാദാപുരം :** **[ ** അറിവിനൊപ്പം അവർ വിള കൊയ്തു . അക്ഷര മുറ്റം ഹരിതാഭമാക്കി പെരുമുണ്ടച്ചേരി ചാത്തോത്ത് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഇവിടെ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറിക്കൃഷിയിൽ വീണ്ടും നൂറുമേനി . പെരുമുണ്ടച്ചേരിയിലെ ചാത്തോത്ത് സ്കൂളാണ് (നരിക്കാട്ടേരി LVLP സ്കൂൾ) മാതൃകയായത്.

## Article Content

**നാദാപുരം :** **[ ** അറിവിനൊപ്പം അവർ വിള കൊയ്തു . അക്ഷര മുറ്റം ഹരിതാഭമാക്കി പെരുമുണ്ടച്ചേരി ചാത്തോത്ത് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും. ഇവിടെ ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറിക്കൃഷിയിൽ വീണ്ടും നൂറുമേനി . പെരുമുണ്ടച്ചേരിയിലെ ചാത്തോത്ത് സ്കൂളാണ് (നരിക്കാട്ടേരി LVLP സ്കൂൾ) മാതൃകയായത്.

ഇവിടെ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിച്ചുള്ള കറികളും ഉപ്പേരിയുമാണ് കുട്ടികൾക്ക് നൽകുന്നത്. പ്രധാനാധ്യാപകനും പഞ്ചായത്ത്തല കർഷക അവാർഡ് ജേതാവുമായ വി.കെ.പ്രശാന്ത് കുമാറാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കുട്ടികളും സഹ അധ്യാപകരും ഒപ്പം പൂർണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്.

വേനൽക്കാലത്ത് സ്കൂൾ ഒഴിവു ദിവസങ്ങളിൽ സ്കൂളിനടുത്തുള്ള വിദ്യാർത്ഥികളാണ് പച്ചക്കറി ചെടികൾ നനക്കുന്നതും പരിചരിക്കുന്നതും. പുറമേരി ഗ്രാമപഞ്ചായത്തിൽ പഠന - പാഠ്യേതര മേഖലകളിൽ മുന്നിൽ നിൽക്കുന്ന വിദ്യാലയമാണ് ചാത്തോത്ത് സ്കൂൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137179/harvesting-crops-knowledge-perumundachery-chatthothschool-greened-aksharamuttam-new)