---
title: "#missionindradhanush | മിഷൻ ഇന്ദ്രധനൂഷ് ; സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് നാദാപുരത്ത് തുടക്കമായി"
english_title: "#MissionIndradhanush #complete #vaccination #campaign #started # Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137200/missionindradhanush-complete-vaccination-campaign-started-nadapuram"
published_at: "2023-08-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d0e4fa92349_mission_2.jpg"
keywords: []
---

# #missionindradhanush | മിഷൻ ഇന്ദ്രധനൂഷ് ; സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് നാദാപുരത്ത് തുടക്കമായി

> **Lead Summary:** **നാദാപുരം: [** രാജ്യത്തുടനീളം നടക്കുന്ന മിഷൻ ഇന്ദ്രധനൂഷ് ക്യാമ്പയിന്റെ ഭാഗമായുള്ള സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് നാദാപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ തുടക്കമായി. ചേലക്കാട് എ ടി ഹൗസിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.

## Article Content

**നാദാപുരം: [** രാജ്യത്തുടനീളം നടക്കുന്ന മിഷൻ ഇന്ദ്രധനൂഷ് ക്യാമ്പയിന്റെ ഭാഗമായുള്ള സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് നാദാപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ തുടക്കമായി. ചേലക്കാട് എ ടി ഹൗസിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷനായി.

അഞ്ചു വയസ്സിനുള്ളിൽ എടുക്കേണ്ട വിവിധ കുത്തിവെപ്പുകൾ തീരെ എടുക്കാത്തവരും ഭാഗികമായി എടുത്തവരുമായ കുട്ടികളും ഗർഭിണികളും ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ സംബന്ധിച്ചു. ബ്രെസ്റ്റ് ഫീഡിംഗ് ബോധവൽക്കരണ ക്ലാസ്സ്‌, ഷുഗർ, പ്രഷർ, ഹീമോ ഗ്ലോബിൻ പരിശോധനയും ക്യാമ്പിൽ നടന്നു.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ഡോ: മിഥുൻ ശശി, ടി കെ മൊയ്‌ദു, കെ വി അബ്ദുള്ള,എ ടി ഫൈസൽ , റമീസ കുനിയിൽ,ജെ എച്ച് ഐ പ്രസാദ്, പി എച്ച് എൻ ജമീല എന്നിവർ പ്രസംഗിച്ചു. ജെ പി എച്ച് എൻ മാരായ പി അനികുമാരി, അഷിത എം എൽ എസ് പി നേഴ്‌സുമാരായ ജുബിഷ, ആതിര ആശാ വർക്കർ ഉഷ, പി കെ സുഹൈൽ, ജുബൈർ സി കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137200/missionindradhanush-complete-vaccination-campaign-started-nadapuram)