---
title: "#toddyshop | സത്യത്തിന് സ്വർണ്ണതിളക്കം; മാതൃകയായി കുമ്മങ്കോട്ടെ കള്ള് ഷാപ്പ് തൊഴിലാളി"
english_title: "#Truth #shines #golden #Kummangod #toddyshop #worker #example"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137494/truth-shines-golden-kummangod-toddyshop-worker-example"
published_at: "2023-08-08T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2561528314_toddyshop_2.jpg"
keywords: []
---

# #toddyshop | സത്യത്തിന് സ്വർണ്ണതിളക്കം; മാതൃകയായി കുമ്മങ്കോട്ടെ കള്ള് ഷാപ്പ് തൊഴിലാളി

> **Lead Summary:** **നാദാപുരം :** **[** കള്ള് ഷാപ്പ് തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിൻ്റെ തിളക്കം കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി .

## Article Content

**നാദാപുരം :** **[** കള്ള് ഷാപ്പ് തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിൻ്റെ തിളക്കം കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി .

കുമ്മങ്കോട് കള്ള് ഷാപ്പിലെ തൊഴിലാളിയായ പൈക്കാട്ട് അശോകനാണ് നേരിന് സ്വർണ്ണത്തേക്കൾ തിളക്കമുണ്ടെന്ന് തെളിയിച്ചത്. പെരുമുണ്ടശ്ശേരിയിലെ കിണറുള്ള പറമ്പത്ത് അശ്വത്തിൻ്റെ ഒന്നേകാൽ പവൻ തൂക്കം വരുന്ന കൈച്ചെയിൻ ആണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.

കള്ള് ഷാപ്പ് പരിസരത്തുനിന്നും സ്വർണ്ണാഭരണം വീണുകിട്ടിയ അശോകൻ ഉടമസ്ഥനെ വിവരമറിയിക്കു യൊയിരുന്നു. ഏറെ പ്രാരബ്ദങ്ങൾക്കിടയിലും അശോകൻ്റെ സത്യസന്ധതയിൽ അഭിമാനം കൊള്ളുകയാണ് നാട്ടുകാർ.

വാർഡ് മെമ്പർ ടി ലീനയുടെ സാന്നിധ്യത്തിൽ സ്വർണാഭരണം ഉടമസ്ഥന് കൈമാറി പി.കെ പ്രദീപൻ, കെ.കെ ശോഭ, ഷൈനീഷ്, എം.പി പ്രദീപ്, എ.കെ ഹരിദാസൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137494/truth-shines-golden-kummangod-toddyshop-worker-example)