---
title: "#memory | ദുരന്ത സ്മരണ ; വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി"
english_title: "#Remembrance #memory  #who #lost #theirlives #Vilangad #landslide #disaster #renewed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137496/remembrance-memory-who-lost-theirlives-vilangad-landslide-disaster-renewed"
published_at: "2023-08-08T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d25a0feb77a_memory.jpg"
keywords: []
---

# #memory | ദുരന്ത സ്മരണ ; വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി

> **Lead Summary:** **വിലങ്ങാട് :** **[** ദുരന്ത സ്മരണയിൽ അവർ ഒത്തുചേർന്നു. വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി സിപിഐ പ്രവർത്തകർ. 2019 ഓഗസ്റ്റ് 8 ന് വിലങ്ങാട് ഉരുൾ പൊട്ടലിൽ മരണമടഞ്ഞ സി.പി.ഐ വിലങ്ങാട് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന കുറ്റിക്കാട്ടിൽ ബെന്നിയുടെ അനുസ്മരണ പൊതുയോഗം സി.പി.ഐ. വിലങ്ങാട് സംഘടിപ്പിച്ചു. പാർട്ടി ജില്ലാ അസി: സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**വിലങ്ങാട് :** **[** ദുരന്ത സ്മരണയിൽ അവർ ഒത്തുചേർന്നു. വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ പൊലിഞ്ഞവരുടെ സ്മരണ പുതുക്കി സിപിഐ പ്രവർത്തകർ. 2019 ഓഗസ്റ്റ് 8 ന് വിലങ്ങാട് ഉരുൾ പൊട്ടലിൽ മരണമടഞ്ഞ സി.പി.ഐ വിലങ്ങാട് ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന കുറ്റിക്കാട്ടിൽ ബെന്നിയുടെ അനുസ്മരണ പൊതുയോഗം സി.പി.ഐ. വിലങ്ങാട് സംഘടിപ്പിച്ചു. പാർട്ടി ജില്ലാ അസി: സെക്രട്ടറി അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്തു.

ജലീൽ ചാലക്കണ്ടി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എം.ടി. ബാലൻ, രാജു അലക്സ് , ജോർജ്ജ് കിഴക്കേകര, പി.കെ.ശശി.ടി.കെ. കുമാരൻ . ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി കൊടിമരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. 2019 ൽ വീടിന് പിറക് വശത്തെ കുന്നിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ വീട് പൂർണ്ണമായും തകർന്നാണ് ബെന്നിക്കും ഭാര്യ മേരിക്കുട്ടിക്കും മകൻ അഖിലിനും അയൽവാസി ലിസ്സിക്കും ദാരുണാന്ത്യം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137496/remembrance-memory-who-lost-theirlives-vilangad-landslide-disaster-renewed)