---
title: "#QuitIndiaDay  |  ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശിയോദ്ഗ്രഥന സദസ്സ് നടത്തി"
english_title: "#QuitIndiaDay #nationalintegration #meeting #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137628/quitindiaday-nationalintegration-meeting-held"
published_at: "2023-08-09T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d333606451b_quitindia.jpg"
keywords: []
---

# #QuitIndiaDay  |  ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശിയോദ്ഗ്രഥന സദസ്സ് നടത്തി

> **Lead Summary:** **നാദാപുരം : [ **ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. തുണേരിയിൽ ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫസൽ മാട്ടാൻ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം : [ **ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. തുണേരിയിൽ ഡിസിസി ജനറൽ സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫസൽ മാട്ടാൻ അധ്യക്ഷത വഹിച്ചു.

കിറ്റ്ഇന്ത്യ ദിന പ്രതിജ്ഞ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ് പി രാമചന്ദ്രൻ മാസ്റ്റർ ചൊല്ലി കൊടുത്തു. അശോകൻ തുണേരി, വി കെ രജീഷ്, എൻ കെ അഭിഷേക്, വി എം ബിജേഷ്, കെ പി ലിഷ,കെ മധുമോഹനൻ, സജീവൻ കുറ്റിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137628/quitindiaday-nationalintegration-meeting-held)