---
title: "#planttree | ഒരു മുകുളം ; ഓഫീസ് വളപ്പിൽ വൃക്ഷ തൈ നട്ടു: നാദാപുരത്ത് ബഡ്‌സ് വാരാചരണം തുടങ്ങി"
english_title: "#bud #Tree #sapling #planted #office #premises #BudsWeek #started # Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137766/bud-tree-sapling-planted-office-premises-budsweek-started-nadapuram"
published_at: "2023-08-09T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3bb71ea9f1_tree.jpg"
keywords: []
---

# #planttree | ഒരു മുകുളം ; ഓഫീസ് വളപ്പിൽ വൃക്ഷ തൈ നട്ടു: നാദാപുരത്ത് ബഡ്‌സ് വാരാചരണം തുടങ്ങി

> **Lead Summary:** **നാദാപുരം : [ **ആഗസ്ത് ഒമ്പത് മുതൽ ആരംഭിക്കുന്ന ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ കേന്ദ്രീകരിച്ചു വിവിധ പരിപാടികൾക്ക് തുടക്കമായി .

## Article Content

**നാദാപുരം : [ **ആഗസ്ത് ഒമ്പത് മുതൽ ആരംഭിക്കുന്ന ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂൾ കേന്ദ്രീകരിച്ചു വിവിധ പരിപാടികൾക്ക് തുടക്കമായി .

> " ഒരു മുകുളം വൃക്ഷ തൈ നടീൽ" പരിപാടി ഗ്രാമ പഞ്ചായത്ത് കോബൗണ്ടിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു .

ഗൃഹ സന്ദർശനം , സ്വാതന്ത്ര്യ ദിന ആഘോഷം രക്ഷാ കർതൃ സംഗമം എന്നിവ വരും ദിവസങ്ങളിൽ നടക്കും . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കണയ്ക്കല്‍, നിഷ മനോജ്,അസിസ്റ്റന്റ് സെക്രട്ടറി പ്രേമാനന്ദൻ, സി ഡി എസ് ചെയർപേഴ്സൺ പി പി റീജ, ബഡ്‌സ് സ്‌കൂൾ പിടിഎ പ്രസിഡണ്ട് എം വി കൃഷ്ണൻ,സ്കൂൾ ടീച്ചർ ആയിഷ പി ടി കെ , സ്‌കൂൾ വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137766/bud-tree-sapling-planted-office-premises-budsweek-started-nadapuram)