---
title: "#keralabank | കേരള ബാങ്ക് വായ്പമേള: നാദാപുരത്ത് 6.5 കോടി വിതരണം ചെയ്തു"
english_title: "#KeralaBank #loanfair #6.5 crore #disbursed #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137773/keralabank-loanfair-65-crore-disbursed-nadapuram"
published_at: "2023-08-09T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3befd7e5c9_bank_2.jpg"
keywords: []
---

# #keralabank | കേരള ബാങ്ക് വായ്പമേള: നാദാപുരത്ത് 6.5 കോടി വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം:** **[** കേരള സംസ്ഥാനസഹകരണ ബാങ്ക് നാദാപുരം ഏരിയയിലെ ശാഖകളുടെ നേതൃത്വത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വായ്പമേളയിൽ ആറര കോടി രൂപ വിതരണം ചെയ്തു. സംരംഭക, കാർഷിക, വനിതാ, പ്രവാസി വായ്പകളിലായി 110 പേർക്കാണ് വായ്പ അനുവദിച്ചത്. 250 ലധികം പേർ മേളയിൽ പങ്കെടുത്തു.

## Article Content

**നാദാപുരം:** **[** കേരള സംസ്ഥാനസഹകരണ ബാങ്ക് നാദാപുരം ഏരിയയിലെ ശാഖകളുടെ നേതൃത്വത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വായ്പമേളയിൽ ആറര കോടി രൂപ വിതരണം ചെയ്തു. സംരംഭക, കാർഷിക, വനിതാ, പ്രവാസി വായ്പകളിലായി 110 പേർക്കാണ് വായ്പ അനുവദിച്ചത്. 250 ലധികം പേർ മേളയിൽ പങ്കെടുത്തു.

മേളയുടെ ഉദ്ഘാടനവും വായ്പാ അനുമതിപത്ര വിതരണവും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. കേരള ബാങ്ക് ഡയരക്ടർ ഇ രമേശ് ബാബു അധ്യക്ഷത വഹിച്ചു.

സി.ഡി.എസ് ചെയർപേഴ്സൺ പി പി റീജ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കേരള ബാങ്ക് സീനിയർ മാനേജർ എ ആശ, വായ്പാ വിഭാഗം മാനേജർ ടി കെ ജീഷ്മ, പബ്ലിക് റിലേഷൻസ് ഓഫീസർ സി സഹദ് എന്നിവർ സംസാരിച്ചു.

ഡെപ്യൂട്ടി ജനറൽ മാനേജർ ടി എസ് സുപ്രിയ സ്വാഗതവും ഏരിയ മാനേജർ എൻ എ ദീപേഷ് നന്ദിയും പറഞ്ഞു. ഫോട്ടോ ക്യാപ്ഷൻ -1. കേരള ബാങ്ക് നാദാപുരത്ത് സംഘടിപ്പിച്ച വായ്പാമേള നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു 2.കേരള ബാങ്ക് നാദാപുരത്ത് സംഘടിപ്പിച്ച വായ്പാമേളയിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി വായ്പാ അനുമതിപത്രം വിതരണം ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137773/keralabank-loanfair-65-crore-disbursed-nadapuram)