---
title: "#merimatti | മേരിമാട്ടി മേരാ ദേശ് ; അരീക്കര കുന്നിൽ ഭടൻമാരൊപ്പം പുളിയാവ് നാഷണൽ കോളേജ് വിദ്യാത്ഥികളും"
english_title: "#Merimatti #MeraDesh #Puliyav #NationalCollege #students #along #soldiers #ArikaraHill"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137775/merimatti-meradesh-puliyav-nationalcollege-students-along-soldiers-arikarahill"
published_at: "2023-08-09T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d3c19979b37_puliyav.jpg"
keywords: []
---

# #merimatti | മേരിമാട്ടി മേരാ ദേശ് ; അരീക്കര കുന്നിൽ ഭടൻമാരൊപ്പം പുളിയാവ് നാഷണൽ കോളേജ് വിദ്യാത്ഥികളും

> **Lead Summary:** **നാദാപുരം : [ **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര വാർഷികമായ ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള ‘മേരി മാട്ടി മേരാ ദേശ് ‘ പരിപാടിക്ക് തുടക്കം കുറിച്ചു.

## Article Content

**നാദാപുരം : [ **രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര വാർഷികമായ ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള ‘മേരി മാട്ടി മേരാ ദേശ് ‘ പരിപാടിക്ക് തുടക്കം കുറിച്ചു.

നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ചെക്ക്യാട് അരീക്കരക്കുന്നിലെ 131 ബി.എൻ, ബി.എസ്.എഫ് ക്യാമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബി.എസ്.എഫ് സെക്കന്റ് ഇൻ കമാൻഡ് എ.സെന്തിൽ കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ മുഖ്യാതിഥിയായി.വാർഡ് മെമ്പർ ബീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി പി , നെഹ്‌റു യുവകേന്ദ്ര കോർഡിനേറ്റർ അരുൺ, വളണ്ടിയർ റിസാന എന്നിവർ സംസാരിച്ചു.

നെഹ്‌റു യുവകേന്ദ്ര ജില്ലാ ഓഫീസർ സനൂപ് സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ അതുൽരാജ് പി കെ സ്വാഗതവും എൻ എസ് എസ് വളണ്ടിയർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബി.എസ്.എഫ് കേന്ദ്രത്തിൽ 75 തൈകൾ നടുകയും പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137775/merimatti-meradesh-puliyav-nationalcollege-students-along-soldiers-arikarahill)