---
title: "#bookdonation |  കൊച്ചുമകളുടെ ജന്മദിനാഘോഷം ; പുസ്തകങ്ങൾ സംഭാവന ചെയ്ത് പരിഷത്ത് നേതാവ്"
english_title: "#Granddaughter's #birthday #party #Parishad #leader #donating books"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137893/granddaughters-birthday-party-parishad-leader-donating-books"
published_at: "2023-08-10T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d488fe6eb8c_book_donation.jpg"
keywords: []
---

# #bookdonation |  കൊച്ചുമകളുടെ ജന്മദിനാഘോഷം ; പുസ്തകങ്ങൾ സംഭാവന ചെയ്ത് പരിഷത്ത് നേതാവ്

> **Lead Summary:** **നാദാപുരം :[ **കല്ലാച്ചി ഗവ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് 4000 രൂപയുടെ പരിഷത്ത് പുസ്തകങ്ങൾ സംഭാവന ചെയ്തു റിട്ട. കൃഷി ഓഫീസറും പരിഷത്ത് നാദാപുരം മേഖലാ വികസനം ഉപസമിതി കൺവീനറുമായ പി.ശ്രീധരൻ. കൊച്ചുമകൾ സാൻവിയ ശ്രീരാജിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുസ്തകങ്ങൾ കൈമാറിയത്.

## Article Content

**നാദാപുരം :[ **കല്ലാച്ചി ഗവ.യു.പി സ്കൂൾ ലൈബ്രറിയിലേക്ക് 4000 രൂപയുടെ പരിഷത്ത് പുസ്തകങ്ങൾ സംഭാവന ചെയ്തു റിട്ട. കൃഷി ഓഫീസറും പരിഷത്ത് നാദാപുരം മേഖലാ വികസനം ഉപസമിതി കൺവീനറുമായ പി.ശ്രീധരൻ. കൊച്ചുമകൾ സാൻവിയ ശ്രീരാജിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുസ്തകങ്ങൾ കൈമാറിയത്.

പ്രധാനാധ്യാപകൻ രവി.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിഷത്ത് മേഖലാ സെക്രട്ടറി കെ.ശശിധരൻ, ജില്ലാ കമ്മിറ്റിയംഗം വി.കെ.ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്കൂൾ കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം പി.ശ്രീധരൻ നിർവഹിച്ചു. കാർഷിക ക്ലബ്, വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയിലെ അംഗങ്ങളായ കുട്ടികളും അധ്യാപികമാരും ചടങ്ങിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137893/granddaughters-birthday-party-parishad-leader-donating-books)