---
title: "#workshop | വ്യവസായ വികസനത്തിന് : വാണിമേലില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു"
english_title: "#industrial #development #Entrepreneurship #workshop #organized  #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137963/industrial-development-entrepreneurship-workshop-organized-vanimel"
published_at: "2023-08-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c5a56ab85_workshop_pic.jpg"
keywords: []
---

# #workshop | വ്യവസായ വികസനത്തിന് : വാണിമേലില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **വാണിമേൽ:[ **2023-24 സംരംഭക വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:[ **2023-24 സംരംഭക വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വാണിമേൽ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പരപ്പുപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ്‌ പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ്‌ സൽമ രാജു അധ്യക്ഷത വഹിച്ചു. തുണേരി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശരത് പി.ഡി വ്യവസായ വകുപ്പിലെ വിവിധ പദ്ധതികളെകുറിച്ചും പുതിയ ആശയങ്ങളെ കുറിച്ചും ക്ലാസുകൾ നയിച്ചു. തുടർന്ന് സംശയനിവാരണവും ചർച്ചയും നടന്നു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്ര ബാബു, വാർഡ് മെമ്പർ മജീദ് കെ.കെ, വാണിമേൽ പഞ്ചായത്ത്‌ സെക്രട്ടറി വിനോദൻ കെ.കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി ഷൈനി സ്വാഗതവും വ്യവസായ വകുപ്പ് ഇ ഡി ഇ ആര്യ കെ.എം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137963/industrial-development-entrepreneurship-workshop-organized-vanimel)