---
title: "#fire | വളയത്ത് തീപ്പിടുത്തം; വെൽഡിംഗ് തീപ്പൊരി വീട്ടിൽ തീപ്പിടുത്തം"
english_title: "#fire #valayam  #Welding #sparks# cause #housefires"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137989/fire-valayam-welding-sparks-cause-housefires"
published_at: "2023-08-10T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4ec63de9fa_fire_1.jpg"
keywords: []
---

# #fire | വളയത്ത് തീപ്പിടുത്തം; വെൽഡിംഗ് തീപ്പൊരി വീട്ടിൽ തീപ്പിടുത്തം

> **Lead Summary:** **നാദാപുരം: [ **വളയം ചെക്കോറ്റ വാർഡിൽ തീപ്പിടുത്തം. വെൽഡിംഗ് തീപ്പൊരിയിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു. വിറക് കത്തി നശിച്ചു. വീടിനും നാശനഷ്ടം. വളയം പഞ്ചായത്ത് വാർഡ് 14 ലെ തൈയ്യിൽ കല്ലിൽ മെഹമൂദിന്റെ വീട്ടിലാണ് തീപിടിച്ചത്. നാട്ടുകാരും ഫയർഫോഴ്സും തീയണച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംഭവം.

## Article Content

**നാദാപുരം: [ **വളയം ചെക്കോറ്റ വാർഡിൽ തീപ്പിടുത്തം. വെൽഡിംഗ് തീപ്പൊരിയിൽ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു. വിറക് കത്തി നശിച്ചു. വീടിനും നാശനഷ്ടം. വളയം പഞ്ചായത്ത് വാർഡ് 14 ലെ തൈയ്യിൽ കല്ലിൽ മെഹമൂദിന്റെ വീട്ടിലാണ് തീപിടിച്ചത്. നാട്ടുകാരും ഫയർഫോഴ്സും തീയണച്ചു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് സംഭവം.

വിറകു സൂക്ഷിച്ച സ്ഥലത്തു വെൽഡിംഗ് വർക്ക് നടത്തിയിരുന്നു. വർക്ക് കഴിഞ്ഞ് ജോലിക്കാർ പോയതിന് ശേഷം ശേഷം വിറകിനു തീപിടിക്കുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്തു എത്തിയപ്പോഴേക്കും നാട്ടുകാർ തീ അണച്ചിരുന്നു. വീട്ടുകാർ വീടുപൂട്ടി പുറത്തു പോയതായിരുന്നു. വീടിനു ഭാഗികമായി കേടുപാടുകൾ ഉണ്ടായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137989/fire-valayam-welding-sparks-cause-housefires)