---
title: "#onam | തനിമയുള്ള ഓണം; ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കോടഞ്ചേരി ഗ്രാമം"
english_title: "#UniqueOnam #Kodancheri #village #ready #welcome # Onam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/137998/uniqueonam-kodancheri-village-ready-welcome-onam"
published_at: "2023-08-10T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4f50f4ea33_onam_celibration.jpg"
keywords: []
---

# #onam | തനിമയുള്ള ഓണം; ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കോടഞ്ചേരി ഗ്രാമം

> **Lead Summary:** **പുറമേരി :**** [ **കോടഞ്ചേരി ക്കാർ ഇത്തവണ ഓണം അവിസ്മരണീയമാക്കും . കവുങ്ങ് കയറ്റവും കമ്പവലിയും നാടിന്റെ തനിമ ഏറെയുള്ള ഓണാഘോഷത്തിനായി കോടഞ്ചേരി മലബാർ ആർട്സ് & സ്പോർട്സ് ക്ലബ് ഒരുങ്ങിത്തുടങ്ങി. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും.

## Article Content

**പുറമേരി :**** [ **കോടഞ്ചേരി ക്കാർ ഇത്തവണ ഓണം അവിസ്മരണീയമാക്കും . കവുങ്ങ് കയറ്റവും കമ്പവലിയും നാടിന്റെ തനിമ ഏറെയുള്ള ഓണാഘോഷത്തിനായി കോടഞ്ചേരി മലബാർ ആർട്സ് & സ്പോർട്സ് ക്ലബ് ഒരുങ്ങിത്തുടങ്ങി. രണ്ടുദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷ പരിപാടികളിൽ വിവിധ കലാസാംസ്കാരിക പരിപാടികൾ നടക്കും.

തിരുവോണനാളിൽ രാവിലെ മുതൽ തന്നെ ആഘോഷ പരിപാടികൾക്ക് തുടക്കമിടും. രാവിലെ 9 മണി മുതൽ കുട്ടികൾക്കായുള്ള മത്സരങ്ങളും ഉച്ചയ്ക്ക് 2:30 മുതൽ സ്ത്രീകൾക്കായുള്ള മത്സരങ്ങളും നടക്കും. ഒപ്പം തന്നെ കവുങ്ങ് കയറ്റ മത്സരം കമ്പവലി മത്സരം എന്നിവയും നടക്കും.

രാത്രി 7 മണിയോടുകൂടി കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് പരിപാടിക്ക് ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വിവിധ മേഖലയിലുള്ള പ്രതിഭകളെ ആദരിക്കും. പ്രദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. തുടർന്ന് രാത്രി 9 മണിയോടുകൂടി ലാ മ്യൂസിക് നടത്തുന്ന മ്യൂസിക് ഷോയും ഉണ്ടാവുന്നതാണ്.

ഡോ. സോമൻ കടലൂർ സാംസ്കാരിക പ്രഭാഷണം നടത്തിക്കൊണ്ട് മൂന്നാം ഓണമായ ആഗസ്റ്റ് 30 ബുധനാഴ്ചത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് രാത്രി 7 30 ന് അഷ്ടപതി മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേളയോടു കൂടി 2023 ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീഴും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/137998/uniqueonam-kodancheri-village-ready-welcome-onam)