---
title: "#fund | എം സി സുബൈർ 'മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് 'ചേലക്കാട് ടൗൺ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു"
english_title: "#MC Zubair #inaugurated #'Member #InitiativeFund' #Chelakad #Town #BusStop"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138243/mc-zubair-inaugurated-member-initiativefund-chelakad-town-busstop"
published_at: "2023-08-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d64230d1094_bus_stop.jpg"
keywords: []
---

# #fund | എം സി സുബൈർ 'മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് 'ചേലക്കാട് ടൗൺ ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം :** [****] ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈർ 'മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് ' ഉപയോഗിച്ച് നവീകരിച്ച ചേലക്കാട് ടൌൺ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. എം സി സുബൈർ അധ്യക്ഷനായിരുന്നു.

## Article Content

**നാദാപുരം :** [****] ഗ്രാമ പഞ്ചായത്ത്‌, ഒമ്പതാം വാർഡ് മെമ്പർ എം സി സുബൈർ 'മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് ' ഉപയോഗിച്ച് നവീകരിച്ച ചേലക്കാട് ടൌൺ ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. എം സി സുബൈർ അധ്യക്ഷനായിരുന്നു.

അത്യാവശ്യമായും അടിയന്തിരമായും ചെയ്തു തീർക്കേണ്ട പൊതു വികസന കാര്യങ്ങൾ പഞ്ചായത്തിനെയോ മറ്റു സർക്കാർ സംവിധാനത്തെയോ കാത്തു നിൽക്കാതെ ജനകീയ സഹകരത്തോടെ നിവൃത്തിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് പ്രസിഡന്റ്‌ വി വി മുഹമ്മദലി പറഞ്ഞു.

നിസാർ ഇടത്തിൽ, ടി കെ മൊയ്‌തു,വി മൊയ്‌തു,കെ വി അബ്ദുള്ള, ഇല്ലിക്കൽ കുഞ്ഞി സൂപ്പി,ഫൈസൽ എ ടി, റഷീദ് കെ, കെ ടി കെ സലീം, സതീശൻ എം പി,മുഹ്സിൻ എഫ് എം,സുഹൈൽ പി കെ ആർ റഷീദ് സംബന്ധിച്ചു. മെമ്പർ ഇനീഷിയേറ്റീവ് ഫണ്ട് എന്ന പേരിൽ പണി പൂർത്തീകരിച്ച ജില്ലയിലെ തന്നെ ആദ്യ പ്രവൃത്തിയാണിത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138243/mc-zubair-inaugurated-member-initiativefund-chelakad-town-busstop)