---
title: "#budsstudents |  കണ്ണീരണിഞ്ഞ സന്തോഷം; ഭിന്ന ശേഷിക്കാർക്കൊപ്പം ചേർന്ന് ബഡ്സ്‌ വിദ്യാർത്ഥികളും നദാപുരം ഗ്രാമപഞ്ചായത്തും"
english_title: "#tearsofjoy #Buds #students #nadapuram #grampanchayath #along #rest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138290/tearsofjoy-buds-students-nadapuram-grampanchayath-along-rest"
published_at: "2023-08-11T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d66a4487e6a_buds.jpg"
keywords: []
---

# #budsstudents |  കണ്ണീരണിഞ്ഞ സന്തോഷം; ഭിന്ന ശേഷിക്കാർക്കൊപ്പം ചേർന്ന് ബഡ്സ്‌ വിദ്യാർത്ഥികളും നദാപുരം ഗ്രാമപഞ്ചായത്തും

> **Lead Summary:** **നാദാപുരം: [**ബഡ്സ്‌ വാരാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ബഡ്സ്‌ സ്കൂളിലെ വിദ്യാർത്ഥികളും ജന പ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും ഉദ്യോഗസ്ഥരും ഭിന്ന ശേഷിക്കാരുടെ വീടുകൾ സന്ദർശിച്ചത്‌ കണ്ണീരണിഞ്ഞ സന്തോഷത്തിനിടയാക്കി.

## Article Content

**നാദാപുരം: [**ബഡ്സ്‌ വാരാചരണത്തിന്റെ ഭാഗമായി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ബഡ്സ്‌ സ്കൂളിലെ വിദ്യാർത്ഥികളും ജന പ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും ഉദ്യോഗസ്ഥരും ഭിന്ന ശേഷിക്കാരുടെ വീടുകൾ സന്ദർശിച്ചത്‌ കണ്ണീരണിഞ്ഞ സന്തോഷത്തിനിടയാക്കി.

വൈകല്യം കൊണ്ട്‌ വർഷങ്ങളായി കിടപ്പിലായവരെ വീട്ടിലെത്തി സന്ദർശിക്കുന്നത്‌ പല വിധ വൈകല്യങ്ങൾ കൊണ്ട്‌ ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവരായ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളാണ്.സമ്മാനം കൈ മാറിയും പാട്ടുപാടിയും സ്കൂളിലേക്ക്‌ ക്ഷണിച്ചും സംഘം മടങ്ങുമ്പോൾ രക്ഷിതാക്കളുടെയും കൂടിനിന്നവരുടെയും കണ്ണീരണിഞ്ഞു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ നടന്ന ഗൃഹ സന്ദർശനത്തിൽ അബ്ബാസ് കണേക്കൽ, പി പി ബലകൃഷ്ണൻ വി പി കുഞ്ഞിരാമൻ, സി ടി കെ സമീറ,എ കെ ബിജിത്ത്‌ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇൻ ചാർജ്ജ്‌ ടി പ്രേമാനന്ദൻ,

പിടികെ ആയിഷ ബ്ലോക്ക്‌ കൊ ഓഡിനേറ്റർ വിസ്മയ സി ഡി എസ്‌ വൈസ്‌ ചെയർ പേഴ്സൺ ചന്ദ്രി പി ടി എ പ്രസിഡന്റ് എം വി കൃഷ്ണൻ സിനിഷ തുടങ്ങിയവർ സംബന്ധിച്ചു വാർഷിക പദ്ധതിയിൽ ബഡ്സ്‌ സ്കൂളിൻ സ്ഥലം വാങ്ങാൻ തുക വകയിരുത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138290/tearsofjoy-buds-students-nadapuram-grampanchayath-along-rest)