---
title: "#foodexhibition | സ്ത്രീകളുടെ രക്തക്കുറവ് ; കുമ്മങ്കോട് ഭക്ഷ്യ പ്രദർശനം നവ്യാനുഭവമായി"
english_title: "#Anemia #women #Kummangode #foodexhibition #newexperience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138393/anemia-in-women-kummangode-food-exhibition-is-a-new-experience"
published_at: "2023-08-12T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d73cb9264a3_food_1.jpg"
keywords: []
---

# #foodexhibition | സ്ത്രീകളുടെ രക്തക്കുറവ് ; കുമ്മങ്കോട് ഭക്ഷ്യ പ്രദർശനം നവ്യാനുഭവമായി

> **Lead Summary:** **നാദാപുരം:** **[** വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പും നാദാപുരം പഞ്ചായത്ത് സി.ഡി എസും സംയുക്തമായി സംഘടിപ്പിച്ച വിവ പോഷകാഹാര ക്യാമ്പയിൻ്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. ഭൂരിഭാഗം സ്ത്രീകളിൽ കണ്ടുവരുന്ന അയഡിൻ- രക്തക്കുറവ് പരിഹരിക്കുന്നതിനുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം:** **[** വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പും നാദാപുരം പഞ്ചായത്ത് സി.ഡി എസും സംയുക്തമായി സംഘടിപ്പിച്ച വിവ പോഷകാഹാര ക്യാമ്പയിൻ്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. ഭൂരിഭാഗം സ്ത്രീകളിൽ കണ്ടുവരുന്ന അയഡിൻ- രക്തക്കുറവ് പരിഹരിക്കുന്നതിനുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അയഡിൻ അടങ്ങിയ, മായം ചേർക്കാത്ത വിവിധ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനമാണ് കുമ്മങ്കോട് സ്കൂളിൽ വെച്ച് നടന്നത്.പ്രദർശനം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.റോഷ്നപിലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ടി ലീന, സുമയ്യ പാട്ടത്തിൽ, എം.കെ വിനീഷ് എന്നിവർ സംസാരിച്ചു.

ജെഎച്ച് ഐ കുഞ്ഞുമുഹമ്മദ്, ജെ.പി എച്ച്.എം സീന, എം.എൽ എസ്.പി ഷൈമ, ജുബിഷ, ആതിര, ഹുസൈജ ആശ വർക്കർമാരായ ഉഷ, റീജ, പ്രേമി എന്നിവരും സി.ഡി.എസ് അംഗങ്ങളായ ഇ കെ ശോഭ, ശിൽപ, ഷൈമ ,ജിൻസി,അനുപമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138393/anemia-in-women-kummangode-food-exhibition-is-a-new-experience)