---
title: "#playground | കരുകുളം അയ്യങ്കിയിൽ കളിസ്ഥലത്തിനായി കൈ കോർത്ത് ജെസിഐയും"
english_title: "#JCI #joins #hand #playground  #Karukulam #Ayyangi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138455/jci-joins-hand-playground-karukulam-ayyangi"
published_at: "2023-08-12T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7923b14771_jci.jpg"
keywords: []
---

# #playground | കരുകുളം അയ്യങ്കിയിൽ കളിസ്ഥലത്തിനായി കൈ കോർത്ത് ജെസിഐയും

> **Lead Summary:** **നാദാപുരം: [ **വാണിമേൽ പഞ്ചായത്തിലെ കരുകുളം അയ്യങ്കിയിൽ നാട്ടുകാരുടെ സ്വപ്നമായ കളിസ്ഥലത്തിനായി കൈ കോർത്ത് ജെസിഐയും . അയ്യങ്കിയിൽ മലർവാടി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അക്കാഡമിക് സെന്ററിനു വേണ്ടി വാങ്ങിക്കുന്ന കളിസ്ഥലം ജെസിഐ നാദാപുരം ഭാരവാഹികൾ സന്ദർശിച്ചു. നാട്ടുകാരുടെയുംജെസിഐ നാദാപുരത്തെ സാരഥികളുടെയും സംഗമം വാർഡ് മെമ്പർ ശാരദ ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **വാണിമേൽ പഞ്ചായത്തിലെ കരുകുളം അയ്യങ്കിയിൽ നാട്ടുകാരുടെ സ്വപ്നമായ കളിസ്ഥലത്തിനായി കൈ കോർത്ത് ജെസിഐയും . അയ്യങ്കിയിൽ മലർവാടി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന അക്കാഡമിക് സെന്ററിനു വേണ്ടി വാങ്ങിക്കുന്ന കളിസ്ഥലം ജെസിഐ നാദാപുരം ഭാരവാഹികൾ സന്ദർശിച്ചു. നാട്ടുകാരുടെയുംജെസിഐ നാദാപുരത്തെ സാരഥികളുടെയും സംഗമം വാർഡ് മെമ്പർ ശാരദ ഉദ്‌ഘാടനം ചെയ്തു.

ജെസിഐ നാദാപുരം ചാർട്ടർ പ്രസിഡന്റ് ഷൌക്കത്ത് അലി എരോത്ത് മുഖ്യപ്രഭാഷണം നടത്തി. ഇത്തരം ഉദ്യമങ്ങൾ ഓരോ നാടിൻറെയും അത്യാവശ്യമാണെന്നും അത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് ഓരോ പൗരന്റെയും കർത്തവ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതോടൊപ്പം ജെസിഐ നാദാപുരം ചാപ്റ്റർ ഈ ഒരു ദൗത്യത്തിൽ പങ്കാളിയാവുകയാണെന്നും ഈ ഉദ്യമം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. വംശീയവൈദ്യൻ കേളപ്പൻ വൈദ്യർ, സാംസ്‌കാരിക പ്രവർത്തകൻ കെ പി അശോകൻ മാസ്റ്റർ, മലർവാടി റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജീഷ് ബാലകൃഷ്ണൻ, പവിത്രൻ ടി പി, സുനിൽ കെ പി, ആരോൺ ഷാജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138455/jci-joins-hand-playground-karukulam-ayyangi)