---
title: "#remembrance | പ്രാർത്ഥനാനിർഭരമായി ത്വയ്യിബ് റഹ്‌മാനി അനുസ്മരണം"
english_title: "#ThwayyibRahmani #Remembrance #prayer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138503/thwayyibrahmani-remembrance-prayer"
published_at: "2023-08-12T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7b5eeed14a_remembrance.jpg"
keywords: []
---

# #remembrance | പ്രാർത്ഥനാനിർഭരമായി ത്വയ്യിബ് റഹ്‌മാനി അനുസ്മരണം

> **Lead Summary:** **വാണിമേൽ:** **[** കഴിഞ്ഞയാഴ്ച വിട പറഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകൻ ത്വയ്യിബ് റഹ്മാനിയുടെ സ്മരണയിൽ എസ് കെ എസ് എസ് എഫ് വാണിമേൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് പ്രാർത്ഥനാനിർഭരമായി. വാണിമേൽ മേഖലയിൽ സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

## Article Content

**വാണിമേൽ:** **[** കഴിഞ്ഞയാഴ്ച വിട പറഞ്ഞ പ്രിയപ്പെട്ട സഹപ്രവർത്തകൻ ത്വയ്യിബ് റഹ്മാനിയുടെ സ്മരണയിൽ എസ് കെ എസ് എസ് എഫ് വാണിമേൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ്സ് പ്രാർത്ഥനാനിർഭരമായി. വാണിമേൽ മേഖലയിൽ സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സംഘടനക്ക് ഊർജം പകർന്ന ത്വയ്യിബ് റഹ്മാനിയുടെ സ്മരണ പുതുക്കി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് ജൻമനാടിൻറെ അനുസ്മരണ വേദിയായി മാറി. ബദറുൽഹുദാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സുന്നി യുവജന സംഘം നിയോജക മണ്ഡലം പ്രസിഡന്റ് സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അലി വാണിമേൽ അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. ത്വയ്യിബിന്റെ പിതാവ് അസീസ് ഫൈസി കുയ്തേരി, പി.പി അശ്റഫ് മൗലവി, കോറോത്ത് അഹമ്മദ് ഹാജി, ടി എം വി അബ്ദുൽഹമീദ്, റഷീദ് കോടിയൂറ , റാശിദ് കാക്കുനി, ജാഫർ ദാരിമി ഇരുന്നലാട്, അനീസ് ചേലക്കാട്, പൊയിൽക്കണ്ടി മമ്മു ഹാജി,.പിപി അനീസ്, സ്വാലിഹ് ചെറുമോത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138503/thwayyibrahmani-remembrance-prayer)