---
title: "#nssunit |  ജന്മദിനത്തിൽ രക്തദാനം; പദ്ധതിക്ക് തുടക്കമിട്ട് എൻ.എസ്.എസ് യൂണിറ്റ്"
english_title: "#Blooddonation #birthdays #NSSunit #initiated #project"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138641/blooddonation-birthdays-nssunit-initiated-project"
published_at: "2023-08-13T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8b06a59324_blood_donation.jpg"
keywords: []
---

# #nssunit |  ജന്മദിനത്തിൽ രക്തദാനം; പദ്ധതിക്ക് തുടക്കമിട്ട് എൻ.എസ്.എസ് യൂണിറ്റ്

> **Lead Summary:** > **ചെക്യാട് : [ **വളന്റിയേഴ്സിന്റെ ജന്മദിനത്തിൽ രക്തദാനം എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ എൻ.എസ്.എസ് യൂണിറ്റ്. ഒരു ജന്മം കൂടി,ഒരു ജീവൻ കൂടി എന്ന പ്രമേയത്തിൽ ഹൃദ്യം" എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

## Article Content

> **ചെക്യാട് : [ **വളന്റിയേഴ്സിന്റെ ജന്മദിനത്തിൽ രക്തദാനം എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവിലെ എൻ.എസ്.എസ് യൂണിറ്റ്. ഒരു ജന്മം കൂടി,ഒരു ജീവൻ കൂടി എന്ന പ്രമേയത്തിൽ ഹൃദ്യം" എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങൾ എന്നിവയെക്കുറിച്ച് വളന്റിയേഴ്സിൽ അവബോധം വളർത്തിയെടുക്കുക എന്ന സന്ദേശം കൂടി വിദ്യാർത്ഥികളിൽ എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ആശയം വളന്റിയേഴ്സുമായി പങ്ക് വെച്ചപ്പോൾ അവരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ്

ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിക്കാൻ പ്രജോതനമായതെന്ന് പ്രോഗ്രാം ഓഫീസർ റംഷിദ് പി പി പറഞ്ഞു. വളണ്ടിയർ ലീഡർ മുഹമ്മദ് സാലിഹിന്റെ ജന്മദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ രക്തദാനം ചെയ്ത് കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138641/blooddonation-birthdays-nssunit-initiated-project)