---
title: "#tkrajan |  സി പി ഐ. ശില്പശാല ; കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു - ടി.കെ രാജൻ"
english_title: "#CPI #workshop #Central #government #making #people's lives #difficult - TK Rajan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138695/cpi-workshop-central-government-making-peoples-lives-difficult-tk-rajan"
published_at: "2023-08-13T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8df296cbbd_t_k_rajan_1.jpg"
keywords: []
---

# #tkrajan |  സി പി ഐ. ശില്പശാല ; കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു - ടി.കെ രാജൻ

> **Lead Summary:** **വളയം: [ **സിപിഐ വളയം ലോക്കൽ ശില്പശാല വളയത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെ ഉൾപ്പെടെ വില വർദ്ധിപ്പിക്കുകയും പൊതുമേഖലകൾ വിറ്റഴിക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള നയം സ്വീകരിക്കുന്ന കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

## Article Content

**വളയം: [ **സിപിഐ വളയം ലോക്കൽ ശില്പശാല വളയത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചക വാതകത്തിന്റെ ഉൾപ്പെടെ വില വർദ്ധിപ്പിക്കുകയും പൊതുമേഖലകൾ വിറ്റഴിക്കുകയും ചെയ്യുന്നതുൾപ്പടെയുള്ള നയം സ്വീകരിക്കുന്ന കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

ഇത്തരം ജനവിരുദ്ധനയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ജനങ്ങളെ വർഗ്ഗീയമായി ചേരിതിരിച്ച് ബോധപൂർവ്വമായ സംഘർഷങ്ങളും കലാപങ്ങളും ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചു വിടുകയാണെന്നും ഇതിനെ പ്രതിരോധിക്കാൻ കൂടുതൽ കരുത്തുറ്റ പോരാട്ടം സംഘടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ. കെ. വിജയൻ എം.എൽ.എ, എ പ്രദീപൻ, ജില്ലാ അസി: സെക്രട്ടറി അഡ്വ: പി. ഗവാസ്, ജില്ലാ എക്സി: അംഗം രജീന്ദ്രൻ കപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് നയിച്ചു. മണ്ഡലം സെക്രട്ടറി എം ടി. ബാലൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി പി. ശശിധരൻ, ലോക്കൽ സെക്രട്ടറി സി. എച്ച്. ശങ്കരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138695/cpi-workshop-central-government-making-peoples-lives-difficult-tk-rajan)