വിദ്യാർഥിനികളെ കയറിപ്പിടിച്ചു; വളയം സ്വദേശി യുവാവിനെ പെൺകുട്ടികൾ പിടികൂടി പൊലീസിലേൽപ്പിച്ചു

വിദ്യാർഥിനികളെ കയറിപ്പിടിച്ചു; വളയം സ്വദേശി യുവാവിനെ പെൺകുട്ടികൾ പിടികൂടി പൊലീസിലേൽപ്പിച്ചു
Dec 1, 2021 05:48 PM | By Anjana Shaji

നാദാപുരം : നഗരമധ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനികളെ കയറിപ്പിടിച്ച വളയം മഞ്ചാന്തറ സ്വദേശി യുവാവിനെ പെൺകുട്ടികൾ പിടികൂടി പൊലീസിലേൽപ്പിച്ചു.

വളയം മഞ്ചാന്തറ കളത്തിൽ ബിജു (31) വിനെയാണ് പെൺകുട്ടികൾ കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. കോഴിക്കോട് റഹ്മാനിയ സ്കൂൾ വിദ്യാർഥിനിയായ ലക്ഷ്മി സജിത്തിൻ്റെ നേതൃത്വത്തിലാണ് ബിജുവിനെ കൈകാര്യം ചെയ്തത്.

ഇന്നലെ രാവിലെ മാനാഞ്ചിറയിൽ വെച്ചാണ് പെൺകുട്ടികളെ ശല്യം ചെയ്തത്. ഇയാളെ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷൻ സെന്ററിൽനിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു പോകുകയായിരുന്നു.

ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അൽപം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു പിടിച്ചു. ധൃതിയിൽ നടന്നു പോകുകയും ചെയ്തു. ഉടൻ മുന്നിൽ നടന്നു പോകുകയായിരുന്ന മറ്റൊരു പെൺകുട്ടിയെ കയറി പിടിച്ചു. പെൺകുട്ടി കുതറി മാറി.

ആദ്യത്തെ പരിഭ്രാന്തിയിൽനിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷർട്ടിന്റെ കോളറിൽ പിന്നിൽനിന്നു പിടിച്ചു. അയാൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേർത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകൾ എത്തി.

വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി.

ദേശപോഷിണി സ്പോർട്സ് അക്കാദമിയിൽ കരാട്ടെ അഭ്യസിക്കുന്നുണ്ട്. എന്നാൽ മൃഗസംരക്ഷണ വകുപ്പിൽ ജീവനക്കാരനായ ബിജു ചിലപ്പോൾ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Students boarded; The girls arrested a young man from Valayam and handed him over to the police

Next TV

Related Stories
ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

Aug 15, 2022 01:11 PM

ഡീപാരിസിൽ സ്വാതന്ത്ര്യ ദിനാഘോഷം

ഡീപാരിസിൽ സ്വാതന്ത്ര്യ...

Read More >>
മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

Aug 15, 2022 01:02 PM

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന നടത്തുന്നു

മുട്ടുവേദന...? ഡോ : കെ.പത്മനാഭൻ നരിക്കൂട്ടുംചാൽ കൊട്ടാരം ആയുർവേദിക്ക് സെൻ്ററിൽ പരിശോധന...

Read More >>
സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

Aug 15, 2022 12:26 PM

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി ജനം

സ്വാതന്ത്ര്യം ആഘോഷമാക്കി; എങ്ങും മൂവർണം, സ്വാതന്ത്ര്യവും ജനാധിപത്യവും നെഞ്ചേറ്റി...

Read More >>
ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

Aug 15, 2022 12:02 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം; ഡോക്ടർ അനീഷ് എം ചാക്കോ നാളെ കരുണ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

Aug 15, 2022 11:40 AM

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

ഹൈടെക് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അഡ്മിഷൻ...

Read More >>
നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ  ഇ.എൻ.ടി  സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

Aug 15, 2022 11:29 AM

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ

നന്നായി കേൾക്കാം... മൈത്ര ഹോസ്പിറ്റലിലെ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് വടകര സിഎം ഹോസ്പിറ്റലിൽ...

Read More >>
Top Stories