---
title: "#camp | പ്രണവം അച്ചം വീട് ; നീന്തൽ പരിശീലന ക്യാമ്പിന്റെ ആദ്യ ബാച്ച് പാസിങ് ഔട്ടും, ആദരിക്കലും നടത്തി"
english_title: "#PranavamAchamveed #first batch #swimming #trainingcamp #passedout #felicitated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138716/pranavamachamveed-first-batch-swimming-trainingcamp-passedout-felicitated"
published_at: "2023-08-13T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8f9bd25026_pranavam_1.jpg"
keywords: []
---

# #camp | പ്രണവം അച്ചം വീട് ; നീന്തൽ പരിശീലന ക്യാമ്പിന്റെ ആദ്യ ബാച്ച് പാസിങ് ഔട്ടും, ആദരിക്കലും നടത്തി

> **Lead Summary:** **നാദാപുരം :[ **പ്രണവം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന ക്യാമ്പിന്റെ ആദ്യ ബാച്ച് പാസിങ് ഔട്ട് നടത്തി.

## Article Content

**നാദാപുരം :[ **പ്രണവം സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച സൗജന്യ ശാസ്ത്രീയ നീന്തൽ പരിശീലന ക്യാമ്പിന്റെ ആദ്യ ബാച്ച് പാസിങ് ഔട്ട് നടത്തി.

പ്രണവം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി നാദാപുരം എം എൽ എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്യ്തു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷിന്റെ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ രണ്ടാഴ്ച കാലം നീണ്ടു നിന്ന ആദ്യ ബാച്ചിലെ നാൽപ്പത്തി അഞ്ചോളം കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു .

ഒപ്പം പ്രണവം നീന്തൽ പരിശീലന ക്യാമ്പിന്റെ മുഖ്യ പരിശീലകനും 2022-23 വർഷത്തെ കണ്ണൂർ ജില്ലയിലെ മികച്ച ഹോംഗാർഡ് കൂടിയായ രമേശൻ ആലച്ചേരിയെ പ്രണവം അച്ചം വീട് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138716/pranavamachamveed-first-batch-swimming-trainingcamp-passedout-felicitated)