---
title: "#adalath |  അദാലത്ത് 24 ന് ; തുണേരി വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്താകുന്നു"
english_title: "#Adalath # 24 #Thuneri #Vyojana #grievance-free #block panchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138725/adalath-24-thuneri-vyojana-grievance-free-block-panchayath"
published_at: "2023-08-13T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d906d32bcc4_vayojana.jpg"
keywords: []
---

# #adalath |  അദാലത്ത് 24 ന് ; തുണേരി വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്താകുന്നു

> **Lead Summary:** **നാദാപുരം :** **[** തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്തായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ടവയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

## Article Content

**നാദാപുരം :** **[** തുണേരി ബ്ലോക്ക് പഞ്ചായത്ത് വയോജന പരാതിരഹിത ബ്ലോക്ക്പഞ്ചായത്തായ് പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പെട്ടവയോജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

പരിഹരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തും വടകര കൺസിലിയേഷൻ സമിതി യുംചേർന്ന് സായൂജ്യം വയോജനസഭയുടെ സഹയത്താൽ ആഗസ്ത് 24 ന് കാലത്ത് 10 മണി മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്ത് സംഘടിപ്പിക്കുന്നു .

വയോജനങ്ങളോടുള്ള അവഗണ, വയോജനങ്ങൾ നേരിടുന്ന ഗാർഹിക പ്രശനങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാൻ വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ വടകര RDO, വിവിധ വകുപ്പികളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

അദാലത്തിലേക്കുള്ള പരാതികൾ 19 ന് 5 മണിക്ക് മുമ്പ് തുണേരി ബ്ലോക്ക് പഞ്ചായത്തിൽ നൽകേണ്ടതാണ്. ഇതിനായുള്ള ഫോറം ബ്ലോക്ക് പഞ്ചായത്തിലും സായുജ്യംവയോജനസഭ പ്രവർത്തകരിൽ നിന്നും ലഭിക്കുന്നതാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138725/adalath-24-thuneri-vyojana-grievance-free-block-panchayath)