---
title: "#valayam | പരിഭ്രാന്തി പടർത്തി; വളയത്ത് വീടിന് സമീപം കിണർ ഇടിഞ്ഞുതാഴ്‌ന്നു "
english_title: "#valayam #Panicspread #well #collapsed #near #valayam #house"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138779/valayam-panicspread-well-collapsed-near-valayam-house"
published_at: "2023-08-14T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d99715e9087_well.jpg"
keywords: []
---

# #valayam | പരിഭ്രാന്തി പടർത്തി; വളയത്ത് വീടിന് സമീപം കിണർ ഇടിഞ്ഞുതാഴ്‌ന്നു 

> **Lead Summary:** **നാദാപുരം : **വളയത്ത് വീടിന് സമീപമുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. അച്ചംവീട്ടിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നത് പരിഭ്രാന്തി പടർത്തി.

## Article Content

**നാദാപുരം : **വളയത്ത് വീടിന് സമീപമുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. അച്ചംവീട്ടിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നത് പരിഭ്രാന്തി പടർത്തി.

കല്ലുംപുറത്ത് ബാബുവിന്റെ വീട്ടിലാണ്‌ ആൾമറ ഉൾപ്പെടെ വൻ ശബ്ദത്തോടുകൂടി കഴിഞ്ഞ ദിവസം രാത്രി കിണർ താഴ്‌ന്നുപോയത്‌. കിണർ നിലനിർത്താനാകാത്തതിനാൽ മണ്ണിട്ട് മൂടി.

അപകടസാധ്യത ഒഴിവായിട്ടുണ്ട്‌. ഇ കെ വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138779/valayam-panicspread-well-collapsed-near-valayam-house)