---
title: "#jwala | ജ്വാല അണയ്ക്കില്ല; ഗ്രന്ഥാലയം സംരക്ഷിക്കാൻ വരിക്കോളിയിൽ ജനകീയ കൺവെൻഷൻ "
english_title: "#jwala ##extinguished #People's #convention # Varikkoli #save #library"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138803/jwala-extinguished-peoples-convention-varikkoli-save-library"
published_at: "2023-08-14T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9afcc31b1e_jwala.jpg"
keywords: []
---

# #jwala | ജ്വാല അണയ്ക്കില്ല; ഗ്രന്ഥാലയം സംരക്ഷിക്കാൻ വരിക്കോളിയിൽ ജനകീയ കൺവെൻഷൻ 

> **Lead Summary:** **നാദാപുരം : **നാടിന്റെ അക്ഷര വെളിച്ചമായ ജ്വാല അണയ്ക്കില്ല. ഗ്രന്ഥാലയം സംരക്ഷിക്കാൻ വരിക്കോളിയിൽ ജനകീയ കൺവെൻഷൻ . വരിക്കോളി ജ്വാല ലൈബ്രറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് കാലമായി നേരിട്ട് വരുന്ന പ്രശ്നങ്ങൾക്ക് ഇന്ന് അന്ത്യo കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനകീയ യോഗം ചേർന്നത്.

## Article Content

**നാദാപുരം : **നാടിന്റെ അക്ഷര വെളിച്ചമായ ജ്വാല അണയ്ക്കില്ല. ഗ്രന്ഥാലയം സംരക്ഷിക്കാൻ വരിക്കോളിയിൽ ജനകീയ കൺവെൻഷൻ . വരിക്കോളി ജ്വാല ലൈബ്രറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് കാലമായി നേരിട്ട് വരുന്ന പ്രശ്നങ്ങൾക്ക് ഇന്ന് അന്ത്യo കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനകീയ യോഗം ചേർന്നത്.

ചില ശക്തികളുടെ നേതൃത്വത്തിൽ ഇരുട്ടിന്റെ മറവിൽ നിർമ്മിക്കപ്പെട്ട കമ്മിറ്റി പ്രേദേശവാസികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് 160 പേരടങ്ങിയ പൊതുയോഗത്തിൽ നിലവിലെ കമ്മിറ്റിയെ തള്ളി പുതിയ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഗ്രന്ഥാലയം പരിസരത്ത് നടന്ന പൊതുയോഗം പി കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം പി ഭാസ്കരൻ അധ്യക്ഷനായി. ജയേഷ് മൊട്ടോൽ കുഞ്ഞിരാമൻ പൊന്നങ്കോട് സുരേഷ് മഠത്തിൽ, സി എം രാജൻ, പ്രശീല മൊട്ടോൽ, പ്രദീപ്‌ പൊന്നങ്കോട്, വെള്ളംപുറത്ത് രാജൻ, സി പി അനീഷ്, വലിയക്കണ്ടി കുമാരൻ എന്നിവർ സംസാരിച്ചു. സൂരജ് എസ്സ് ആർ സ്വാഗതവും എം ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138803/jwala-extinguished-peoples-convention-varikkoli-save-library)