---
title: "#Taxistand | ഓട്ടോ, ടാക്സി ; വളയത്ത് ടാക്സി സ്റ്റാൻഡ്‌ നിർമിക്കണം -മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു"
english_title: "#Auto #Taxi #Taxistand #should #constructed #Valayam #MotorWorkersUnion #CITU"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138811/auto-taxi-taxistand-should-constructed-valayam-motorworkersunion-citu"
published_at: "2023-08-14T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9b7dcc7178_citu_2.jpg"
keywords: []
---

# #Taxistand | ഓട്ടോ, ടാക്സി ; വളയത്ത് ടാക്സി സ്റ്റാൻഡ്‌ നിർമിക്കണം -മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു

> **Lead Summary:** **വളയം: [** വളയത്ത് ടാക്സി സ്റ്റാൻഡ്‌ നിർമിക്കണമെന്ന് ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വളയം സെക്‌ഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. സെക്‌ഷൻ പ്രസിഡന്റ്‌ ടി വി ചന്ദ്രൻ അധ്യക്ഷനായി.

## Article Content

**വളയം: [** വളയത്ത് ടാക്സി സ്റ്റാൻഡ്‌ നിർമിക്കണമെന്ന് ഓട്ടോ, ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വളയം സെക്‌ഷൻ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. സെക്‌ഷൻ പ്രസിഡന്റ്‌ ടി വി ചന്ദ്രൻ അധ്യക്ഷനായി.

സെക്രട്ടറി വി പി ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ പി ചന്ദ്രൻ കണക്കും ഏരിയാ സെക്രട്ടറി എ ടി കെ ഭാസ്‌കരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻ പി പ്രേമൻ, കെ പി സജീവൻ, എൻ പി അശോകൻ, ആലിക്കുട്ടി ഹാജി, സജിത്ത് കല്ലാച്ചി, ടി സുനിൽ, ടി സജിത്, എ ടി വത്സൻ, ഒന്തത്ത് പ്രകാശൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി വി ചന്ദ്രൻ (പ്രസിഡന്റ്‌), ടി സജിത്, കുന്നുമ്മൽ പവിത്രൻ (വൈസ്‌ പ്രസിഡന്റുമാർ), വി പി ചന്ദ്രൻ (സെക്രട്ടറി), ഒന്തത്ത് പ്രകാശൻ, ജാതിക്കുനി നാണു (ജോയിന്റ്‌ സെക്രട്ടറിമാർ), എ പി ചന്ദ്രൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138811/auto-taxi-taxistand-should-constructed-valayam-motorworkersunion-citu)