---
title: "#donation | ഉറക്കെ കേൾക്കാൻ ; കക്കംവെള്ളി എൽ പി സ്‌കൂളിന് സംഭാവനയായി മൈക് സെറ്റ്"
english_title: "#hearaloud #Donated #micset #KakkamvelliLPSchool #nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138885/hearaloud-donated-micset-kakkamvellilpschool-nadapuram"
published_at: "2023-08-14T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e96027bd6_donation.jpg"
keywords: []
---

# #donation | ഉറക്കെ കേൾക്കാൻ ; കക്കംവെള്ളി എൽ പി സ്‌കൂളിന് സംഭാവനയായി മൈക് സെറ്റ്

> **Lead Summary:** **നാദാപുരം:[ ** ഇളം തലമുറ ഉറക്കെ കേട്ട് വളരട്ടെ, നാദാപുരം കക്കംവെള്ളി എൽ പി സ്‌കൂളിന് സംഭാവനയായി മൈക് സെറ്റ് . കക്കംവെള്ളി എൽ പി സ്‌കൂളിലേക്ക് ഐ ഐ എം ജി സി സി കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ മൈക് സെറ്റ് കൈമാറി. ഐ ഐ എം സെക്രട്ടറി അർഷാദ് മുണ്ടടത്തിൽ, ജി സി സി സെക്രട്ടറി അജ്മൽ വലിയ കോയിലോത് , അബ്ദു മുണ്ടടത്തിൽ പി ടി എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

## Article Content

**നാദാപുരം:[ ** ഇളം തലമുറ ഉറക്കെ കേട്ട് വളരട്ടെ, നാദാപുരം കക്കംവെള്ളി എൽ പി സ്‌കൂളിന് സംഭാവനയായി മൈക് സെറ്റ് . കക്കംവെള്ളി എൽ പി സ്‌കൂളിലേക്ക് ഐ ഐ എം ജി സി സി കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ മൈക് സെറ്റ് കൈമാറി. ഐ ഐ എം സെക്രട്ടറി അർഷാദ് മുണ്ടടത്തിൽ, ജി സി സി സെക്രട്ടറി അജ്മൽ വലിയ കോയിലോത് , അബ്ദു മുണ്ടടത്തിൽ പി ടി എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

. ജി സി സി കമ്മറ്റിക്ക് വേണ്ടി റഫീഖ് കണ്ടച്ചറമ്പത് സ്കൂൾ ഹെഡ് മാസ്റ്റർ ബഷീർ മാസ്റ്റർക്ക് മൈക് സെറ്റ് കൈമാറി. മേഖലയിലെ മികച്ച നിലവാരം പുലർത്തുന്ന സ്‌കൂളുകളിൽ ഒന്നായ കക്കംവെള്ളി എൽ പി സ്കൂളിലെ ഭൗധിക സൗകര്യങ്ങളും ഏറ്റവും മികച്ചതായി നവീകരിക്കുന്നതിനായി നിരവധി പദ്ധതികൾ സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൈക് സെറ്റ് കൈമാറിയത്.

സ്കൂൾ ലൈബ്രറി നവീകരണം, സ്‌കൂളിലേക്ക് പുതിയ സ്പോർട്സ് ഉപകരണങ്ങളുടെ കൈമാറ്റം എന്നിവ കഴിഞ്ഞ ആഴ്ചകളിൽ നടന്നിരുന്നു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന കക്കംവെള്ളി എൽ പി സ്കൂൾ മികച്ച മാത്രകയാണെന്ന് റഫീഖ് കണ്ടച്ചറമ്പത് പറഞ്ഞു.

നാദാപുരം മേഖലയിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങൾ ഉള്ള സ്കൂളാണ് ണ് കക്കംവെള്ളി എൽ പി സ്കൂൾ എന്നും ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ആയി വളരട്ടെ എന്നും ഐ ഐ എം ജി സി സി സെക്രട്ടറി അജ്മൽ വലിയ കോയിലോത്ത് ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138885/hearaloud-donated-micset-kakkamvellilpschool-nadapuram)