---
title: "#jwalalibrary | സ്വപ്ന മന്ദിരം ഉയരും; വരിക്കോളി ജ്വാല ലൈബ്രറിക്ക് സൗജന്യമായി പത്ത് സെന്റ്ഭൂമി , രേഖ എം എൽഎ ഏറ്റുവാങ്ങി"
english_title: "#dreamhouse #rise #Varikoli# JwalaLibrary  #tenSentland #document #MLA #received "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138895/dreamhouse-rise-varikoli-jwalalibrary-tensentland-document-mla-received"
published_at: "2023-08-14T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9ef4a844f3_land.jpg"
keywords: []
---

# #jwalalibrary | സ്വപ്ന മന്ദിരം ഉയരും; വരിക്കോളി ജ്വാല ലൈബ്രറിക്ക് സൗജന്യമായി പത്ത് സെന്റ്ഭൂമി , രേഖ എം എൽഎ ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം **: **[** വരിക്കോളി ജ്വാല ലൈബ്രറിക്ക് കൂടുതൽ വിശാലവും സൗകര്യപ്രദവുമായ രീതിയിൽ കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകി പ്രവാസി വ്യവസായിയായ നരിക്കാട്ടേരി വള്ളം പുറത്ത് രാജൻ മാതൃകയായി. നിലവിലുള്ള കെട്ടിടത്തിൽ നിന്ന് 250 മീറ്റർ മാറി പി.ഡബ്ല്യു.ഡി. റോഡിന്റെ ഓരം ചേർന്നുള്ള എട്ടര സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്.

## Article Content

**നാദാപുരം **: **[** വരിക്കോളി ജ്വാല ലൈബ്രറിക്ക് കൂടുതൽ വിശാലവും സൗകര്യപ്രദവുമായ രീതിയിൽ കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകി പ്രവാസി വ്യവസായിയായ നരിക്കാട്ടേരി വള്ളം പുറത്ത് രാജൻ മാതൃകയായി. നിലവിലുള്ള കെട്ടിടത്തിൽ നിന്ന് 250 മീറ്റർ മാറി പി.ഡബ്ല്യു.ഡി. റോഡിന്റെ ഓരം ചേർന്നുള്ള എട്ടര സെന്റ് സ്ഥലമാണ് സൗജന്യമായി നൽകിയത്.

പ്രസ്തുത കെട്ടിടത്തിൽ വിശാലമായ ലൈബ്രറി, വായനാമുറി, വിനോദ കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, വയോജന സൗഹൃദ കേന്ദ്രം, ജനകീയ പ്രൈമറി ഹെൽത്ത് സെന്റർ, ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ്, സ്വയംതൊഴിൽ പരിശീലന കേന്ദ്രം, ട്യൂഷൻ ആൻഡ് കരിയർ ഗൈഡൻസ് സെന്റർ, ഓഡിറ്റോറിയം,

ഡിജിറ്റൽ തിയേറ്റർ, ജനകീയ മിനി വാടക സ്റ്റോർ, പി.എസ്. സി കോച്ചിംഗ് സെന്റർ, മിനി സായാഹ്ന പാർക്ക് തുടങ്ങിയവ നിർമ്മിക്കാൻ 50 ലക്ഷം രൂപയുടെ പ്രോജക്റ്റാണ് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട വിശദീകരണയോഗവും

നിർമ്മാണ കമ്മിറ്റിയും എത്രയും പെട്ടെന്ന് വിളിച്ചു ചേർക്കുന്നതാണെന്ന് ലൈബ്രറി സെക്രട്ടറി ടി.മനോഹരൻ അറിയിച്ചു. ഭൂമി രേഖ ഇ.കെ വിജയൻ എം എൽ എ ഏറ്റുവാങ്ങി. ചടങ്ങിൽ പ്രസിഡന്റ് സിജിന മനോജ്. കെ.എം. അധ്യക്ഷത വഹിച്ചു. വി. കെ.ചന്ദ്രൻ മാസ്റ്റർ,സി.കെ. നിജേഷ്,സി.കെ. മുത്ത്, ഇ. മുരളീധരൻ,ഗീത വി. പി, എന്നിവർ പങ്കെടുത്തു. സെക്രട്ടറി ടി.മനോഹരൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138895/dreamhouse-rise-varikoli-jwalalibrary-tensentland-document-mla-received)