---
title: "#onamcelibration | ഓണം സ്വർണ്ണ വർഷം : ഒരു മാസം നീണ്ടു നിൽക്കുന്ന സ്വർണ്ണോൽസവത്തിന്റെ ഉദ്ഘാടനം"
english_title: "#Onam #GoldenYear #Inauguration #month-long #golden #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138957/onam-goldenyear-inauguration-month-long-golden-festival"
published_at: "2023-08-14T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da31e59442e_onam.jpg"
keywords: []
---

# #onamcelibration | ഓണം സ്വർണ്ണ വർഷം : ഒരു മാസം നീണ്ടു നിൽക്കുന്ന സ്വർണ്ണോൽസവത്തിന്റെ ഉദ്ഘാടനം

> **Lead Summary:** **നാദാപുരം : [ **ആൾ കേരള ഗോൾഡ് ആൻഡ്‌ സിൽവ്വർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ആഘോഷിക്കുന്ന ഓണം സ്വർണ്ണ വർഷം2023 പദ്ധതിയുടെ ഭാഗമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന സ്വർണ്ണോൽസവത്തിന്റെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു.

## Article Content

**നാദാപുരം : [ **ആൾ കേരള ഗോൾഡ് ആൻഡ്‌ സിൽവ്വർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ആഘോഷിക്കുന്ന ഓണം സ്വർണ്ണ വർഷം2023 പദ്ധതിയുടെ ഭാഗമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന സ്വർണ്ണോൽസവത്തിന്റെ ഉദ്ഘാടനം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു.

മേഖലയിലെ നാദാപുരം,കല്ലാച്ചി ,തണ്ണീർ പന്തൽ, വാണിമേൽ, വളയം, പാറക്കടവ് എടച്ചേരി എന്നിവിടങ്ങളിലുള്ള ജ്വല്ലറികളിൽ നിന്നും പർച്ചേസ്സ് ചെയ്യുന്ന ഉഭ ഭോക്താവിന് കൈനിറയെ സമ്മാനങ്ങളും മെഗാ നറുക്കെടുപ്പിലൂടെ ബബർ സമ്മാനങ്ങളും കരസ്ഥമാക്കാനുള്ള ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്.

നാസർ കെ.വി അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,വാർഡ് മെമ്പർ നിഷാ മനോജ് എന്നിവർ സംസാരിച്ചു AKGSMA കോഴിക്കോട് ജില്ല വർക്കിക്ക് പ്രസിഡണ്ട് ദിനേശൻ. എം. സി സ്വാഗതവും റാഷി അമാന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138957/onam-goldenyear-inauguration-month-long-golden-festival)