---
title: "#merimattimeridesh |  ധീര ജവാന്‍റെ കുടുംബത്തെ ആദരിച്ചു: മേരി മാട്ടി മേരാ ദേശ്: വിപുലമായ പരിപാടികളുമായി വളയം പഞ്ചായത്ത്"
english_title: "#Family #brave #jawan #honored #MeriMattiMer Desh #Valayam #Panchayath #elaborate programs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/138991/family-brave-jawan-honored-merimattimer-desh-valayam-panchayath-elaborate-programs"
published_at: "2023-08-14T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da47e9f30ee_jawan.jpg"
keywords: []
---

# #merimattimeridesh |  ധീര ജവാന്‍റെ കുടുംബത്തെ ആദരിച്ചു: മേരി മാട്ടി മേരാ ദേശ്: വിപുലമായ പരിപാടികളുമായി വളയം പഞ്ചായത്ത്

> **Lead Summary:** > **വളയം: [ **ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി വളയം പഞ്ചായത്തും ജി എച്ച് എസ് എസ് വളയം എൻ എസ് എസ് യൂണിറ്റും സംയുക്തമായി "മേരി മാട്ടി മേരാ ദേശ് " പരിപാടി സംഘടിപ്പിച്ചു. എംജിഎൻആർഇജിഎ വളയം ഗ്രാമ പഞ്ചായത്ത് തൊഴിലാളികളുടെയും മേറ്റുമാരുടെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.

## Article Content

> **വളയം: [ **ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി വളയം പഞ്ചായത്തും ജി എച്ച് എസ് എസ് വളയം എൻ എസ് എസ് യൂണിറ്റും സംയുക്തമായി "മേരി മാട്ടി മേരാ ദേശ് " പരിപാടി സംഘടിപ്പിച്ചു. എംജിഎൻആർഇജിഎ വളയം ഗ്രാമ പഞ്ചായത്ത് തൊഴിലാളികളുടെയും മേറ്റുമാരുടെയും സഹകരണത്തോടെയാണ് പരിപാടി നടന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നിഷ പി.ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ധീര ജവാൻ പി.പി. ഷൈജുവിൻ്റെ മാതാപിതാക്കളെ ആദരിച്ചു. ക്യാമ്പയിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് 2023-24 മഹാത്മാഗാന്ധി എൻആർഇജിഎസ് പദ്ധതി നഴ്സറി നിർമ്മാണ പ്രവൃത്തിയിലൂടെ മുളപ്പിച്ച 75 വൃക്ഷതൈകൾ നട്ട് അമൃത് വാടിക സ്ഥാപിച്ചു.

പരിപാടിയോടനുബന്ധിച്ച് പഞ്ച് പ്രാൺ പ്രതിജ്ഞയും റാലിയും നടത്തി. വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദൻ കെ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം സുമതി, വാർഡ് മെമ്പർമാരായ ശശി മാസ്റ്റർ, നസീമ, സെക്രട്ടറി അരുൺകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/138991/family-brave-jawan-honored-merimattimer-desh-valayam-panchayath-elaborate-programs)