---
title: "#sexualharrasement | നാദാപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "#incident #molesting #student #Nadapuram #court #sentenced #accuist"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139018/incident-molesting-student-nadapuram-court-sentenced-accuist"
published_at: "2023-08-14T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da6120400f8_court.jpg"
keywords: []
---

# #sexualharrasement | നാദാപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **നാദാപുരം :** **[** നാദാപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വിലങ്ങാട് അടുപ്പിൽ ലക്ഷം വീട് കോളനി സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. 2018 - 19 ൽ പ്രതി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും , ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനാണ് പ്രതിയെ ശിക്ഷിച്ചത്.

## Article Content

**നാദാപുരം :** **[** നാദാപുരത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം. പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. വിലങ്ങാട് അടുപ്പിൽ ലക്ഷം വീട് കോളനി സുരേഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. 2018 - 19 ൽ പ്രതി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും , ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതിനാണ് പ്രതിയെ ശിക്ഷിച്ചത്.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിൽ നിന്ന് കുട്ടിയെ വിറക് എടുക്കാനെന്ന വ്യാജേന കാട് പിടിച്ച പറമ്പിലേക്ക് കൂട്ടി കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് 83 വർഷം ശിക്ഷ വിധിച്ചത്.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിഎന്നും കോടതി അറിയിച്ചു. കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർ എം.വിനിഷ് കുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139018/incident-molesting-student-nadapuram-court-sentenced-accuist)