---
title: "#independenceday | സ്വാതന്ത്ര്യദിനാഘോഷം ;77 - മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രണവം അച്ചംവീട്"
english_title: "#77th #IndependenceDay #Celebration #PranavamAchamveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139160/77th-independence-day-celebration-pranavam-achamveed-new"
published_at: "2023-08-15T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db529d79f49_pranavam_1.jpg"
keywords: []
---

# #independenceday | സ്വാതന്ത്ര്യദിനാഘോഷം ;77 - മത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രണവം അച്ചംവീട്

> **Lead Summary:** **നാദാപുരം :** **[** മധുരം നൽകി 77 - മത് സ്വാതന്ത്ര്യദിനത്തെ ആഘോഷമാക്കാൻ പുലർകാലെ സജ്ജമായി പ്രണവത്തിന്റെ ഊട്ടുപുര. ഊട്ടുപുരയിൽ പായസം വച്ച് കൊണ്ടാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. നിടുവയിൽ രാജുവിന്റെ നേതൃത്വത്തിലാണ് രുചി സമൃദ്ധമായ പായസം തയ്യാറാക്കിയത്.

## Article Content

**നാദാപുരം :** **[** മധുരം നൽകി 77 - മത് സ്വാതന്ത്ര്യദിനത്തെ ആഘോഷമാക്കാൻ പുലർകാലെ സജ്ജമായി പ്രണവത്തിന്റെ ഊട്ടുപുര. ഊട്ടുപുരയിൽ പായസം വച്ച് കൊണ്ടാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ആരംഭം കുറിച്ചത്. നിടുവയിൽ രാജുവിന്റെ നേതൃത്വത്തിലാണ് രുചി സമൃദ്ധമായ പായസം തയ്യാറാക്കിയത്.

തുടർന്ന് പ്രണവം ബോയ്സ് വിങ്ങിന്റെ നേതൃത്വത്തിൽ പരിസരശുചീകരണവും നടത്തി. 9 മണിക്ക് വളയം പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രമേഷ് ക്ലബ്ബിന് മുന്നിലായി ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . പിന്നീട് ചടങ്ങിൽ ക്ലബ്‌ സെക്രട്ടറി ഷാജി പി. സി, പ്രണവം ബോയ്സ് വിംഗ് ജോയിന്റ് കോർഡിനേറ്റർ അനന്തു കൃഷ്ണ എന്നിവർ സംസാരിച്ചു.

തുടർന്ന് നാട്ടുകാർക്കും, വാഹന യാത്രികർക്കുമായി ആയിരത്തോളം ആളുകൾക്ക് മിഠായിയും പായസവും വിതരണം ചെയ്തു. പരിപാടികൾക്ക് ഷാജി പി. സി, ബിനു കെ, സനീഷ് ഇ, ശ്യാം ചന്ദ്രൻ, അനന്തു, അഭിനന്ദ് കെ. പി എന്നിവർ നേതൃത്വം നൽകി. ഒപ്പം വൈകുന്നേരം പ്രണവം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടക്കുന്നതായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139160/77th-independence-day-celebration-pranavam-achamveed-new)