---
title: "#independenceday | ചിട്ട അച്ചടക്കം; പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം മാതൃക"
english_title: "#systematicdiscipline #Model #IndependenceDayCelebration  #MI HigherSecondary #Perode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139215/systematicdiscipline-model-independencedaycelebration-mi-highersecondary-perode-new"
published_at: "2023-08-15T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8ef16eabd_parade_1.jpg"
keywords: []
---

# #independenceday | ചിട്ട അച്ചടക്കം; പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം മാതൃക

> **Lead Summary:** **നാദാപുരം: [**സൈനിക ചിട്ട അച്ചടക്കവും പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം മാതൃക. ആഘോഷങ്ങളുടെ നിറ ചാർത്തിലായിരുന്നു പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചത്. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാദനം ചെയ്തു.

## Article Content

**നാദാപുരം: [**സൈനിക ചിട്ട അച്ചടക്കവും പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനാഘോഷം മാതൃക. ആഘോഷങ്ങളുടെ നിറ ചാർത്തിലായിരുന്നു പേരോട് എം ഐ എം ഹയർസെക്കന്റിയിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചത്. ഇ കെ വിജയൻ എംഎൽഎ ഉദ്ഘാദനം ചെയ്തു.

എൻസിസി ആർമി വിങ്, എയർ വിങ്, SPC,JRC, NSS, സ്കൗട്ട് ഗൈഡ് അംഗങ്ങളുടെ പരേഡ് ഗ്രൗണ്ടിൽ നടന്നു. മാനേജർ പി ബി.കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നസീർ വി.പി പതാക ഉയർത്തി. കെ. അബ്ദുൽ ജലീൽ സ്വാഗതം പറഞ്ഞു. എൻസിസി ഫസ്റ്റ് ഓഫീസർ അബ്ദുൾ ഹമീദ് സി. സെക്കൻ്റ് ഓഫീസർ അഷ്റഫ് കിഴക്കയിൽ എന്നിവർ പരേഡിന് നേതൃത്വം നൽകി.

എംഎൽഎ ഇ കെ വിജയൻ. ഹെഡ് മാസ്റ്റർ കെ അബ്ദുൽ ജലീൽ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പ്രിൻസിപ്പൽ നസീർ വി.പി, മുഹമ്മദ് പി.കെ , മരുന്നോളി കുഞ്ഞബ്ദുള്ള, കെ.പി മുഹമ്മദ്,റഷീദ് കെ പി, പ്രസംഗിച്ചു. റഫീക് മരുന്നോലി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത ശില്പവും ,ദേശ ഭക്തി ഗാനവും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139215/systematicdiscipline-model-independencedaycelebration-mi-highersecondary-perode-new)