---
title: "#moneyhandover | മാതൃക പ്രവർത്തനം; ആതുരാലയ കെട്ടിടം പണിയാൻ തൊഴിലുറപ്പ് തൊഴിലാളികൾ തുക സമാഹരിച്ചു"
english_title: "#Modelwork #Indentured #laborers #raisedmoney #build #hosital building"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139237/modelwork-indentured-laborers-raisedmoney-build-hosital-building"
published_at: "2023-08-15T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba0edee158_money_1.jpg"
keywords: []
---

# #moneyhandover | മാതൃക പ്രവർത്തനം; ആതുരാലയ കെട്ടിടം പണിയാൻ തൊഴിലുറപ്പ് തൊഴിലാളികൾ തുക സമാഹരിച്ചു

> **Lead Summary:** **തൂണേരി :**** [** തൂണേരിയിൽ ആതുരാലയത്തിന് കെട്ടിടം പണിയാൻ മാതൃക പ്രവർത്തനം നടത്തിയ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ. തൂണേരി ഫാമിലി ഹെൽത്ത് സെന്റർ നിർമാണ ഫണ്ടിലേക്ക് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹാരിച്ച

## Article Content

**തൂണേരി :**** [** തൂണേരിയിൽ ആതുരാലയത്തിന് കെട്ടിടം പണിയാൻ മാതൃക പ്രവർത്തനം നടത്തിയ സഹോദരിമാർക്ക് അഭിനന്ദനങ്ങൾ. തൂണേരി ഫാമിലി ഹെൽത്ത് സെന്റർ നിർമാണ ഫണ്ടിലേക്ക് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ സമാഹാരിച്ച

തുക വാർഡ്‌ മെമ്പർ സുധാ സത്യന്റെയും നാട്ടുകാരുടെയും സാനിദ്ധ്യത്തിൽ മാറ്റുമാരായ ചാത്തോത്ത് ശൈല, കുന്നോത്ത്‌ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികൾ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിനക്ക് കൈമാറി.

രാജ്യം 77 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ ഒരു ദിനം തന്നെ രാഷ്ട്ര നിർമ്മിതിയുടെ ഭാഗമായി, തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വേതനത്തിന്റെ നല്ലൊരു ഭാഗം ഇത് പോലൊരു പദ്ധതിക്കായി നീക്കി വെച്ച തൊഴിലുറപ്പ്തൊഴിലാളികളെ സഹോദരിമാരെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നതായി ഷാഹിന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139237/modelwork-indentured-laborers-raisedmoney-build-hosital-building)