---
title: "#Snakebit | വളയത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു"
english_title: "#bondedlaborer #bitten # snake #while #working #valayam "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139251/bondedlaborer-bitten-snake-while-working-valayam"
published_at: "2023-08-15T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbafc1b634c_snake.jpg"
keywords: []
---

# #Snakebit | വളയത്ത് ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പ് കടിയേറ്റു

> **Lead Summary:** **വളയം: [ **വളയത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. വളയം കുരിക്കിലായിൽ മാതുവിൻറെ കാലിലാണ് പാമ്പിന്റെ കടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത് .

## Article Content

**വളയം: [ **വളയത്ത് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. വളയം കുരിക്കിലായിൽ മാതുവിൻറെ കാലിലാണ് പാമ്പിന്റെ കടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അണലി ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത് .

കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ പ്രാഥമിക ശൃശ്രൂഷ നൽകിയതിന് ശേഷം ഉടൻ വളയം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാലിന് നല്ല വിധത്തിലുള്ള കടിയേറ്റതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139251/bondedlaborer-bitten-snake-while-working-valayam)