---
title: "#assembley | ഉണർന്നിരിക്കാൻ ;അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു"
english_title: "#stayawake #Awakening #Assembly #organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139324/stayawake-awakening-assembly-organized"
published_at: "2023-08-16T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc5e7e7baff_assembley_pic.jpg"
keywords: []
---

# #assembley | ഉണർന്നിരിക്കാൻ ;അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം : [ **എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സ്വാതന്ത്ര ദിനത്തിൽ എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം അൽഹുദയിൽ അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [ **എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം സ്വാതന്ത്ര ദിനത്തിൽ എം.എസ്.എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാദാപുരം അൽഹുദയിൽ അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം വി.വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ അധ്യക്ഷത വഹിച്ചു. എം എസ് എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് സ്വാതന്ത്ര ദിന സന്ദേശം കൈമാറി. ജില്ലാ സെക്രട്ടറി ഷാഫി എടച്ചേരി,അർഷാദ് കെ.വി,ഇ കുഞ്ഞബ്ദുള്ള മാസ്റ്റർ മണ്ഡലം ഭാരവാഹികളായ ജാഫർ തുണ്ടിയിൽ,ഷമ്മാസ് എടച്ചേരി,ഫാരിസ് പാറക്കടവ്,റിയാസ് ടിടികെ,അംജദ് കെകെ തുടങ്ങിയവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റാഷിക് ചങ്ങരംകുളം സ്വാഗതവും ട്രഷറർ സാലിഹ് തറമ്മൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139324/stayawake-awakening-assembly-organized)