---
title: "#Backyard audience | വീട്ടുമുറ്റ സദസ്സ് ; മണിപ്പൂരും ആനുകാലിക സംഭവങ്ങളും ; പുകസ സദസ്സ്"
english_title: "#Backyard #audience #Manipur #CurrentAffairs #Pukasa #audience"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139507/backyard-audience-manipur-currentaffairs-pukasa-audience"
published_at: "2023-08-16T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd0d29cdde1_valayam.jpg"
keywords: []
---

# #Backyard audience | വീട്ടുമുറ്റ സദസ്സ് ; മണിപ്പൂരും ആനുകാലിക സംഭവങ്ങളും ; പുകസ സദസ്സ്

> **Lead Summary:** > **വളയം: **പുരോഗമനകലാസാഹിത്യാസംഘം വളയം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിക്കാട്, മടാക്കൽ പ്രഭാകരൻ മാസ്റ്ററുടെ വീട്ടിൽ, "മണിപ്പൂരും ആനുകാലിക സംഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ. രാജൻ സദസ്സ് ഉദ്‌ഘാടണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷനായി.

## Article Content

> **വളയം: **പുരോഗമനകലാസാഹിത്യാസംഘം വളയം യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിക്കാട്, മടാക്കൽ പ്രഭാകരൻ മാസ്റ്ററുടെ വീട്ടിൽ, "മണിപ്പൂരും ആനുകാലിക സംഭവങ്ങളും " എന്ന വിഷയത്തെ കുറിച്ച് വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ. രാജൻ സദസ്സ് ഉദ്‌ഘാടണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ അധ്യക്ഷനായി.

ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമിച്ചു വിസ്മയം തീർക്കുന്ന മാരാംകണ്ടി മുകുന്ദനെ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. കെ. അശോകൻമാസ്റ്റർ ആദരിച്ചു. കെ. വിനോദൻ (സ്ഥിരം സമിതി ചെയർമാൻ ), ടി. പി. കുഞ്ഞിക്കണ്ണൻ, വി. പി. പ്രസീതൻ, എന്നിവർ സംസാരിച്ചു.

പി. കെ. ചന്ദ്രൻമാസ്റ്റർ, വി. കെ. കോരൻ, വി. കെ. അശോകൻ, എം. ബിജോയ്മാസ്റ്റർ, ശരത്ത്, സുമതി, ബാബു എൻ. പി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം. സുരേന്ദ്രൻമാസ്റ്റർ സ്വാഗതവും,കെ. പ്രഭാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139507/backyard-audience-manipur-currentaffairs-pukasa-audience)