---
title: "#comemmoration | ചേലക്കാട് ഉസ്താദ് ഒന്നാം ആണ്ട് അനുസ്മരണത്തിന് നാളെ തുടക്കം"
english_title: "#Commemoration #first year #ChelakadUstad #begin #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139728/commemoration-first-year-chelakadustad-begin-tomorrow"
published_at: "2023-08-17T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de1c2c8e9f6_comemmory.jpg"
keywords: []
---

# #comemmoration | ചേലക്കാട് ഉസ്താദ് ഒന്നാം ആണ്ട് അനുസ്മരണത്തിന് നാളെ തുടക്കം

> **Lead Summary:** **നാദാപുരം: [ **പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററും ആയിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ ഒന്നാം ആണ്ട് അനുസ്മരണ സമ്മേളനത്തിന് ഇന്ന് വെള്ളി ചേലക്കാട് തുടക്കമാകും. ജമുഅക്ക് ശേഷം നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.

## Article Content

**നാദാപുരം: [ **പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററും ആയിരുന്ന ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ ഒന്നാം ആണ്ട് അനുസ്മരണ സമ്മേളനത്തിന് ഇന്ന് വെള്ളി ചേലക്കാട് തുടക്കമാകും. ജമുഅക്ക് ശേഷം നടക്കുന്ന സമൂഹ സിയാറത്തിന് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.

തുടർന്ന് സമ്മേളന നഗരിയിൽ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ടി പി സി തങ്ങൾ പതാക ഉയർ ത്തും. രാത്രി 7 മണിക്ക് മജ്ലിസുന്നൂറിന് ടിവിസി അബ്ദുസമദ് ഫൈസി നേതൃത്വം നൽകും. ശനിയാഴ്ച രാത്രി ഏഴിന് മത വൈജ്ഞാനിക വേദി സമസ്ത സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സൈനുൽ ആബിദീൻ സഫാരി മുഖ്യാതിഥിയായി പങ്കെടുക്കും. ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും.

ഞായറാഴ്ച രാത്രി 7 ന് നടക്കുന്ന അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ടി കെ ഷഫീഖ് തങ്ങൾ അധ്യക്ഷത വഹിക്കും. ബഷീർ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണവും സൂപ്പി നരിക്കാട്ടേരി അനുസ്മരണ പ്രഭാഷണവും നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ മണ്ടോടി ബഷീർ മാസ്റ്റർ, റഷീദ് കോട്ടയിൽ,ജുബൈർ സി കെ,ആശിർ ടി, മുഹമ്മദ്‌ പുത്തലത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139728/commemoration-first-year-chelakadustad-begin-tomorrow)