---
title: "#farmersday | കർഷക ദിനം ; വളയത്ത് കർഷകരെ ആദരിക്കലും തെങ്ങിൻതൈ വിതരണവും നടന്നു"
english_title: "#Farmer'sDay #Farmers #felicitated  #valayam #coconuts #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/139748/farmersday-farmers-felicitated-valayam-coconuts-distributed"
published_at: "2023-08-17T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de2e17dc1ce_farmer_1.jpg"
keywords: []
---

# #farmersday | കർഷക ദിനം ; വളയത്ത് കർഷകരെ ആദരിക്കലും തെങ്ങിൻതൈ വിതരണവും നടന്നു

> **Lead Summary:** **വളയം: [ **കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും വളയം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു .

## Article Content

**വളയം: [ **കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും വളയം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിച്ചു .

വളയം പി ആർ കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ പരിപാടി നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

ഒപ്പം ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുകയും കർഷകർക്കായി തെങ്ങിൻ തൈകൾ വിതരണം ചെയ്യുകയും ചെയ്തു . ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രദീഷ്.കെ പി അധ്യക്ഷത വഹിച്ചു. 

**ചാത്തു ജാതിയുള്ള പറമ്പത്ത്, ബാലൻ കുളങ്ങരക്കുഴി, അശോകൻ പൂതലാംകുന്നുമ്മൽ, സമീറ സൂപ്പി നരങ്ങോളീന്റവിട, ബാലൻ ആർ. പി രണ്ടരപ്പള്ളി, കുട്ടി കർഷകൻ ഹൃദിൻ കൃഷ്ണ കണിയാർ പൊയിൽ എന്നിവർ ആണ് ആദരം ഏറ്റു വാങ്ങിയത്.**

പരിപാടിയിൽ വളയം കൃഷി ഓഫീസർ അശ്വതി വിജയൻ സ്വാഗതം പറഞ്ഞു. വളയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിഷ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വിനോദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ അശോകൻ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സുമതി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ, വളയം ഗ്രാമപഞ്ചായത്ത്

മെമ്പർമാരായ നസീമ നാരോന്റെ വിട, വി പി ശശിധരൻ മാസ്റ്റർ, സിനില പി പി, വളയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ ഇ, എം ദിവാകരൻ, കെ ചന്ദ്രൻ മാസ്റ്റർ എ കെ രവീന്ദ്രൻ സി എച്ച് ശങ്കരൻ മാസ്റ്റർ നസീർ വളയം, കെ പി ഗോവിന്ദൻ, രാഘവൻ അടിയോടി ടി. കെ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അബ്ദുൾ റസാഖ് എപി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/139748/farmersday-farmers-felicitated-valayam-coconuts-distributed)